യു.കെയിലെ മലബാർ ഗോൾഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ബോളിവുഡ് താരം കരീന കപൂർ നിർവഹിക്കുന്നു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ എന്നിവർ സമീപം
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യു.കെയിലെ ബർമിങ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകൾ കൂടി ആരംഭിച്ചു. ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം, ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, സീനിയർ ഡയറക്ടർ സി. മായൻകുട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ അമീർ സി.എം.സി, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ഫൈസൽ മറ്റു സീനിയർ മാനേജ്മന്റ് അംഗങ്ങൾ, കമ്യൂണിറ്റി ലീഡേഴ്സ്, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രൂപ്പിന്റെ ആഗോളതലത്തിലുള്ള വളർച്ചയിൽ, പടിഞ്ഞാറൻ മേഖലയിലെ പ്രധാന കണ്ണിയായ യു.കെയിലെ ബർമിങ്ഹാം, സൗത്താൾ എന്നിവിടങ്ങളിൽ ഫ്ലാഗ്ഷിപ് ഷോറൂമുകൾ ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നിലവിലുള്ള നാല് ഷോറൂമുകൾക്കു പുറമെ കൂടുതൽ ഷോറൂമുകൾ ആരംഭിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ഇത് യു.കെയിലെ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡാവുക എന്ന ദൗത്യത്തിന് കൂടുതൽ പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 5,700ത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള ബർമിങ്ഹാം ഷോറൂം യു.കെയിലെ ബ്രാൻഡിന്റെ ഏറ്റവും വലിയ ഔട്ട്ലറ്റാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.