മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കാനഡയിലെ വാൻകൂവറിലെ ഷോറൂം ബ്രിട്ടീഷ് കൊളംബിയ ഡെപ്യൂട്ടി പ്രീമിയറും അറ്റോണി ജനറലുമായ നിക്കി ശർമ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കാനഡയിലെ വാൻകൂവറിലെ ബ്രിട്ടീഷ് കൊളംബിയയിൽ രണ്ടാമത്തെ ഷോറൂം പ്രവർത്തനമാരംഭിച്ചു. ബ്രിട്ടീഷ് കൊളംബിയ ഡെപ്യൂട്ടി പ്രീമിയറും അറ്റോണി ജനറലുമായ നിക്കി ശർമ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മാനുഫാക്ചറിങ് ഹെഡ് ഫൈസൽ എ.കെ, മർച്ചൻഡൈസിങ് ആൻഡ് എസ്.സി.എം ഹെഡ് സക്കീർ പി, നോർത്ത് അമേരിക്ക റീജനൽ ഹെഡ് ജോസഫ് ഈപ്പൻ, കാനഡ ബിസിനസ് ഹെഡ് ശർഫാസ് എൻ.കെ, മറ്റ് സീനിയർ മാനേജ്മെന്റ്, ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിലെ ഒന്നാം നമ്പർ ജ്വല്ലറി റീട്ടെയിലറാവുക എന്ന ലക്ഷ്യത്തിലേക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മുന്നേറുമ്പോൾ, വളർച്ചയിൽ കൂടെ നിൽക്കുന്ന ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി അറിയിക്കുന്നുവെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
കാനഡയുടെയും നോർത്ത് അമേരിക്കൻ വിപണിയുടെയും പ്രാധാന്യം കണക്കിലെടുത്ത്, വലിയ വിപുലീകരണ പദ്ധതിയാണ് മലബാർ ഗ്രൂപ് കാനഡയിൽ ആവിഷ്കരിക്കുന്നതെന്ന് ഷംലാൽ അഹമ്മദ് പറഞ്ഞു. വിതരണ ശൃംഖലയുടെ എല്ലാ തലങ്ങളിലും ധാർമികതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട് ഒരു മാതൃകാസ്ഥാപനമാകാൻ ആഗ്രഹിക്കുന്നുവെന്ന് മലബാർ ഗ്രൂപ് വൈസ് ചെയർമാൻ അബ്ദുൽ സലാം കെ.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.