ലുലു സ്റ്റോറിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഉപഭോക്താകൾക്ക് ഏറ്റവും മികച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രമോഷൻ ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഉൽപന്നങ്ങൾക്ക് വമ്പൻ കിഴിവുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷന്‍ ഉൽപന്നങ്ങള്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിക്കും. കൂടുതൽ ഉൽപന്നങ്ങൾക്കും 70 ശതമാനം വരെ വിലക്കിഴിവുണ്ട്. ഹെൽത്ത്കെയർ ബ്യൂട്ടി ഉൽപന്നങ്ങളിൽ അമ്പത് ശതമാനം വരെ വിലക്കുറവുണ്ട്.
മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. കുട്ടികളുടെ ഉൾപ്പെടെ ഫാഷൻ തുണിത്തരങ്ങൾക്കും വലിയ കിഴിവാണ് ഉറപ്പാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച ഉൽപന്നങ്ങൾ പകുതിയിലേറെ കിഴിവിൽ ലഭിക്കുന്ന ഷോപ്പിങ് മാമാങ്കത്തിനാണ് തുടക്കമായിരിക്കുന്നത്. ലുലു ഓൺലൈൻ പർച്ചേസുകൾക്കും സൂപ്പർ ഫ്രൈഡേ ഓഫറുകൾ ലഭിക്കും. ഓൺലൈൻ പർച്ചേസുകൾക്ക് കൂപ്പൺ കോഡിലൂടെ അഡീഷനൽ ഡിസ്കൗണ്ടുകൾ നേടാനും അവസരമുണ്ട്. മാസ്റ്റർ കാർഡ് പേമെന്റുകൾക്കും മികച്ച ഓഫറുകളുണ്ട്. കൂടാതെ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.