മുഹൈസിനയിൽ സംഘടിപ്പിച്ച മലയാളം മിഷൻ ദുബൈ
ചാപ്റ്ററിന്റെ 111, 112 പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 111, 112 പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം ദുബൈ മുഹൈസ്നയിൽ സംഘടിപ്പിച്ചു. ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡന്റ് സർഗ റോയ് അധ്യക്ഷതവഹിച്ചു.
പ്രവേശനോത്സവത്തിൽ സെക്രട്ടറി ദിലീപ് സി.എൻ.എൻ മലയാളം മിഷൻ, ദുബൈ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ചു. കൺവീനർ സ്മിത മേനോൻ, പ്രിയാ ദീപു, റിസോഴ്സ് പൂൾ ഹെഡ് സ്വപ്നാ സജി, യുവകലാസാഹിതി, ദുബൈ പ്രസിഡന്റ് ജോൺ ബിനോ കാർലോസ്, പ്രതിനിധികൾ റോയ് നെല്ലിക്കോട്, സുഭാഷ് ദാസ്, ദേര മേഖല കോഓഡിനേറ്റർ സജി, റമോള, ഓർമ ഖിസൈസ് മേഖല സെക്രട്ടറി ജമാൽ മന്തിയിൽ എന്നിവർ ആശംസ നേർന്നു. ജോയന്റ് സെക്രട്ടറിയും അധ്യാപകനുമായ സുനിൽ ആറാട്ടുകടവ് ആദ്യ ക്ലാസെടുത്തു. മേഖല കോഓഡിനേറ്റർ സുനേഷ് സ്വാഗതവും ജോയന്റ് കോഓഡിനേറ്റർ നിഷ നന്ദിയും പറഞ്ഞു. ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ പുതിയ പഠനകേന്ദ്രത്തിലെ നിയുക്ത അധ്യാപിക സ്മൃതി ധനുൽ, പാരന്റ് കോഓഡിനേറ്റർമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.