മു​ന്‍ ജീ​വ​ന​ക്കാ​ര​ന് 2.5 ല​ക്ഷം ദി​ര്‍ഹം ന​ല്‍കാ​ന്‍ ക​മ്പ​നി​യോ​ട്​ കോ​ട​തി

അ​ബൂ​ദ​ബി: ശ​മ്പ​ള കു​ടി​ശ്ശി​ക​യി​ന​ത്തി​ലും വാ​ര്‍ഷി​ക ലീ​വ് അ​ല​വ​ന്‍സ് ഇ​ന​ത്തി​ലും മു​ന്‍ ജീ​വ​ന​ക്കാ​ര​ന് 2,52,926 ദി​ര്‍ഹം ന​ല്‍കാ​ന്‍ ക​മ്പ​നി​യോ​ട് ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ലേ​ബ​ര്‍ കോ​ട​തി. ഏ​ഴു​വ​ര്‍ഷ​ത്തോ​ളം ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കാ​നു​ള്ള വേ​ത​ന കു​ടി​ശ്ശി​ക​യും വാ​ര്‍ഷി​ക ലീ​വ് അ​ല​വ​ന്‍സും നോ​ട്ടി​സ് പീ​രി​യ​ഡ് ന​ഷ്ട​പ​രി​ഹാ​ര​വും അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി ലേ​ബ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 10,200 ദി​ര്‍ഹം അ​ടി​സ്ഥാ​ന ശ​മ്പ​ള​മ​ട​ക്കം 17,000 ദി​ര്‍ഹ​മാ​യി​രു​ന്നു ശ​മ്പ​ള​മെ​ന്ന് തൊ​ഴി​ലാ​ളി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

സ​ര്‍വീ​സാ​ന​ന്ത​ര ഗ്രാ​റ്റു​വി​റ്റി​യാ​യി 56,435 ദി​ര്‍ഹ​വും വെ​ക്കേ​ഷ​ന്‍ അ​ല​വ​ന്‍സാ​യി 49,300 ദി​ര്‍ഹ​വും ഓ​വ​ര്‍ടൈം വേ​ത​ന​മാ​യി 11,757 ദി​ര്‍ഹ​വും എ​ട്ടു​മാ​സ​ത്തെ ശ​മ്പ​ള​കു​ടി​ശ്ശി​ക​യാ​യി 1,19,000 ദി​ര്‍ഹ​വും അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​ര​ന്‍ ഉ​ന്ന​യി​ച്ച​ത്. ലേ​ബ​ര്‍ കോ​ട​തി തൊ​ഴി​ലാ​ളി​യു​ടെ വാ​ദ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും വേ​ത​ന​കു​ടി​ശ്ശി​ക​യും ഗ്രാ​റ്റു​വി​റ്റി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മ​ട​ക്കം തു​ക ന​ല്‍കാ​ൻ ക​മ്പ​നി​യോ​ട് ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Court orders company to pay 2.5 lakh dirhams to ex-wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.