‘ലെ ​മാ​ക​റോ​ൺ​സ് ചോ​ക്ലേ​റ്റി​യ​ർ’ പ്രോ​ട്ടീ​ൻ ബാ​ർ ചോ​ക്ല​റ്റ് വി​പ​ണി​യി​ലി​റ​ക്കു​ന്ന ച​ട​ങ്ങ്​

പ്രോ​ട്ടീ​ൻ ബാ​ർ ചോ​ക്ല​റ്റ് വി​പ​ണി​യി​ലി​റ​ക്കി യു.​എ.​ഇ ബ്രാ​ൻ​ഡ്

അ​ജ്മാ​ൻ: യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ പ്രീ​മി​യം ചോ​ക്ല​റ്റ് ബ്രാ​ൻ​ഡാ​യ ‘ലെ ​മാ​ക​റോ​ൺ​സ് ചോ​ക്ലേ​റ്റി​യ​ർ’ പ്രോ​ട്ടീ​ൻ ബാ​ർ ചോ​ക്ല​റ്റ് വി​പ​ണി​യി​ലി​റ​ക്കി. പ​ര​മ്പ​രാ​ഗ​ത ചോ​ക്ല​റ്റ് നി​ർ​മാ​ണ ക​ല​യും മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന ശാ​സ്ത്രീ​യ അ​റി​വു​ക​ളും സം​യോ​ജി​പ്പി​ച്ചാ​ണ് ഈ ​പു​തി​യ ഉ​ൽ​പ​ന്നം വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​ജ്​​മാ​നി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള കോ​ക്കോ​യും ശ്ര​ദ്ധാ​പൂ​ർ​വം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന പ്രോ​ട്ടീ​ൻ ബാ​ർ ചോ​ക്ല​റ്റ്, ആ​രോ​ഗ്യ​ബോ​ധ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യോ​ജി​ച്ച തി​ര​ഞ്ഞെ​ടു​പ്പാ​ണ്.

രു​ചി​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​യാ​ണ് ഇ​ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് -അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.1962​ൽ സ്ഥാ​പി​ത​മാ​യ ബി​ൻ റ​യാ​ൻ ഗ്രൂ​പ്പി​ന്റെ ഭാ​ഗ​മാ​യാ​ണ് 2018ൽ ​യു.​എ.​ഇ​യി​ൽ ‘ലെ ​മാ​ക​റോ​ൺ​സ് ചോ​ക്ലേ​റ്റി​യ​ർ’ ആ​രം​ഭി​ച്ച​ത്. പ്രീ​മി​യം ചോ​ക്ല​റ്റു​ക​ൾ, മാ​ക​റോ​ണു​ക​ൾ, ഡേ​റ്റ്സ്, കു​ക്കീ​സ്, കൂ​ടാ​തെ ക​സ്റ്റം-​മെ​യ്ഡ് ആ​ക്സ​സ​റി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വി​പ​ണി​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നം സ്ഥാ​പ​നം ഇ​തി​ന​കം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ബ്രാ​ൻ​ഡി​ന്റെ മു​ഖ്യ പ്ര​ത്യേ​ക​ത. വി​വാ​ഹ​ങ്ങ​ൾ​ക്കും കോ​ർ​പ​റേ​റ്റ് ഇ​വ​ന്റു​ക​ൾ​ക്കും മ​റ്റും വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ‘ലെ ​മാ​ക​റോ​ൺ​സ് ചോ​ക്ലേ​റ്റി​യ​ർ’ ഏ​റ്റ​വും യോ​ജി​ച്ച​താ​ണ്. യു.​എ.​ഇ​യി​ലെ ചോ​ക്ല​റ്റ് വി​പ​ണി​യി​ൽ അ​തി​വേ​ഗ​ത്തി​ലാ​ണ് ബ്രാ​ൻ​ഡി​ന് സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലേ​ക്കും ഷി​പ്പി​ങ് സൗ​ക​ര്യ​ത്തോ​ടെ, ലെ ​മാ​ക​റോ​ൺ​സ് ചോ​ക്ലേ​റ്റി​യ​ർ പ്രീ​മി​യം ചോ​ക്ല​റ്റു​ക​ളും മാ​ക​റോ​ണു​ക​ളും ല​ഭി​ക്കും. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലും പ്രോ​ട്ടീ​ൻ ബാ​ർ ചോ​ക്ല​റ്റ് വി​പ​ണി​യി​ലി​റ​ക്കു​ന്ന ച​ട​ങ്ങി​ലും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ​ക്സി​ക്യൂ​ട്ടി​വ്​ ഷെ​ഫ്​ സി​സി​റ ര​ണ​സി​ഗ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഹാ​നി​യ, സെ​യി​ൽ​സ്​ മാ​നേ​ജ​ർ റ​യ്​​സ, ബി​സി​ന​സ്​ ഡ​വ​ല​പ്​​മെ​ന്‍റ്​ മാ​നേ​ജ​ർ ഹ​നാ​ൻ, ഹൈ​ജീ​ൻ ഓ​ഫി​സ​ർ ര​മ്യ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - UAE brand launches protein bar chocolate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.