ദുബൈ: പൂതപ്പാറ മഹൽ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച സോക്കർ ലീഗ് രണ്ടാം സീസണിൽ സി.കെ ബ്രദേർസ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഡിഫെൻഡേഴ്സിനെയാണ് തോൽപിച്ചത്.
പൂതപ്പാറ മഹല്ലിലെ ഏഴു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന് അഫ്സൽ ചെമ്പേൻ, കെ.പി. മുഹമ്മദ് സുഹൈൽ, ടി.പി നഹാസ്, ശിർഷാദ്, തുഫൈൽ, മുഹമ്മദ് അൽഷാദ്, അബ്ദുൽ മുനീർ, സൻഫീർ, ഷഫീർ തുടങ്ങിയവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള ട്രോഫികൾ ഷക്കീർ, എം.കെ.പി ശാഹിദ്, ഷജീബ്, കെ.പി. സാജിദ് തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.