ലുലു - നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് സീസണ് 6ന്റെ വിജയാഘോഷം
അബൂദബി: ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മെഗാ ചിത്രരചന മത്സരമായ ലുലു - നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് സീസണ് 6ന് വേണ്ടി പ്രയത്നിച്ചവരുടെ അവലോകന യോഗവും വിജയാഘോഷവും മലയാളി സമാജത്തില്‍ സംഘടിപ്പിച്ചു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ ആലങ്കോടിന്റെ അധ്യക്ഷതയില്‍ കാപിറ്റൽ മാള്‍ ലുലു ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് മോഹനേയും റിഫ്ലക്ഷന്‍സ് കണ്‍വീനര്‍ മനോജ് വര്‍ക്കലയെയും അനുമോദിച്ചു. നൊസ്റ്റാള്‍ജിയ രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, സെക്രട്ടറി ശ്രീഹരി, ട്രഷറര്‍ അന്‍സാദ്, വനിതാ കണ്‍വീനര്‍ ഷീന, ആര്‍ട്സ് സെക്രട്ടറി അജയ്, സ്പോര്‍ട്സ് സെക്രട്ടറി സുരേഷ്കുമാര്‍, ഉമ്മര്‍ നാലകത്ത്, ടോമിച്ചന്, അനില്‍ സുധീഷ്, സാജന്, ശങ്കര്‍, രഞ്ജിനി എന്നിവർ സംസാരിച്ചു. സന്തോഷ്, നിജാസ്, സജിത്ത്, ബിനു നായര്‍, അനീഷ് ഭരതന്, ഷാജി, ജയ, സൗദ ടീച്ചര്‍, മദീന, റോഷിനി, ഷജീല നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.