ലുലു നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് 2025 ചിത്രരചന മത്സരത്തിലെ വിജയികള്‍ സംഘാടകര്‍ക്കൊപ്പം
അബൂദബി: മെഗാചിത്ര രചന മത്സരമായ ലുലു നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് 2025 ആഘോഷമാക്കി പ്രവാസികള്‍. അബൂദബി മുസഫ കാപിറ്റല്‍ മാളില്‍നടന്ന പരിപാടിയില്‍ വിവിധ എമിറേറ്റുകളില്‍നിന്നായി 1,700ലധികം കുട്ടികളാണ് പങ്കെടുത്തത്.ചിത്രരചന, കളറിങ്, ഹാന്‍ഡ് റൈറ്റിങ് കാലിഗ്രഫി എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.
ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ അബൂദബി അല്‍ ദഫ്റ ഡയറക്ടര്‍ അബൂബക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ജനറല്‍ മാനേജര്‍മാരായ ബാലകൃഷ്ണന് മോഹന്‍, ലിബിന്, ഡോ. നവീന്‍ രാജു, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, സെക്രട്ടറി സുരേഷ് കുമാര്‍, കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് മനോജ് ബാലകൃഷ്ണന്, സെക്രട്ടറി രഖിന് സോമന്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, റിഫ്ലക്ഷന്‍സ് കണ്‍വീനര്‍ നാസര്‍ ആലംകോട്, ചീഫ് കോഓഡിനേറ്റര്‍ ശ്രീഹരി, വനിത വിഭാഗം കണ്‍വീനര്‍ ജയാ സാജന്, ട്രഷറര്‍ നിജാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം ലുലു ഗ്രൂപ് കൊമേഴ്ഷ്യല്‍ മാനേജര്‍ സക്കീര്‍ ഹുസൈനും എല്‍.എല്‍.എച്ച് പ്രതിനിധി ഡോ. ദിവ്യയും നൊസ്റ്റാള്‍ജിയ ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ സ്കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫിയും 1500 ദിര്‍ഹമിന്റെ ഗിഫ്റ്റ് വൗച്ചറും സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ അബൂദബി കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ മത്സരാർഥികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള പുരസ്കാരം മോഡല്‍ സ്കൂള്‍ അബൂദബി, സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ അബൂദബി, അബൂദബി ഇന്ത്യന്‍ സ്കൂള്‍ അല്‍ വത്ബ എന്നിവ നേടി.
അനീഷ്, ഷാനവാസ്, അജോയ്, സജിത്ത്, സാജന്, ഷാനു, അന്‍സാദ്, സലിം ഇല്യാസ്, ശ്രീജിത്ത്, അജയ്, ബിനു, സലിം തോക്കാട്, അനീഷ് ജയകൃഷ്ണന്, ശങ്കര്‍, സലിം, അനീഷ് ഭരതന്, ഷാജഹാന്, നിയാസ്, പ്രമോദ്, ഷിയാസ്, ശിവപ്രസാദ്, അനില്‍ കുമാര്‍, റിയാസ്, സൗദാനാസര്, ശോഭാ വിശ്വം, ശ്രീദേവി, റോഷിനി, രാജി, ഷീന, ഷജീല, അജിത, അനിത, ശ്രീജ, ദീപ, ഷാലു, ഹസീന, രഞ്ജു, ഉണ്ണിമായ, സിന്ധു, രഹ്ന, കാര്‍ത്തിക, അനുപ, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.