ലുലു എക്സ്ചേഞ്ച് 80-ാം ശാഖ അജ്മാനിൽ തുറന്നു

അജ്​മാൻ: ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ചി​െൻറ 80ാം ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഒരാഴ്ചക്കിടെ തുറന്ന മൂന്നാമത് ശാഖയും 231ാ-മത് ആഗോള ശാഖയുമാണിത്.

ശാസ്ത്രീയതയിലൂന്നി യു.എ.ഇയിലുടനീളം ഗുണമേന്മയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. യു.എ.ഇയിലെ സുപ്രധാന കേന്ദ്രമെന്ന നിലക്ക്​ അജ്‌മാൻ വ്യവസായിക മേഖലയിലെ ശാഖ മികച്ച ഡിജിറ്റൽ സേവനങ്ങൾ കൂടുതൽപ്പേരിലേക്ക് എളുപ്പത്തിൽ എത്തിക്കും.

2009-ൽ സ്ഥാപിതമായ ലുലു എക്സ്ചേഞ്ചിനെ യു.എ.ഇയിലെ ഏറ്റവും മികച്ച എക്സ്ചേഞ്ച് ഹൗസുകളിൽ ഒന്നായി ഫോബ്‌സ് മിഡിൽഈസ്​റ്റ്​ പ്രഖ്യാപിച്ചിരുന്നു. പണമയക്കൽ, വിദേശ കറൻസി വിനിമയം, ഡബ്ലിയു.പി.എസ് തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിവരുന്നത്.

Tags:    
News Summary - Lulu Exchange opens 80th branch in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.