ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ളി​െൻറ ര​ണ്ടാ​മ​ത് ഇ​ൻ​റ​ർ സ്കൂ​ൾ ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റി​ൽ നി​ന്ന്

ഹാബിറ്റാറ്റ്​ സ്​കൂളിൽ ഇൻറർ സ്കൂൾ ഡിജിറ്റൽ ഫെസ്​റ്റിന് തുടക്കം

അ​ജ്‌​മാ​ൻ: യു.​എ.​ഇ​യി​ലെ ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ളു​ക​ളി​ൽ ര​ണ്ടാ​മ​ത് ഇ​ൻ​റ​ർ സ്കൂ​ൾ ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റി​ന് തു​ട​ക്കം. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന 'ഹാ​ബി​റ്റാ​റ്റ് ഓ​ൺ​ലൈ​ൻ ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റി​ൽ' പ്രോ​ഗ്രാ​മി​ങ്, റോ​ബോ​ട്ടി​ക്‌​സ്, ആ​നി​മേ​ഷ​ൻ, വെ​ബ് ഡെ​വ​ല​പ്മെൻറ് എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍ശ​നം ന​ട​ന്നു. ഹാ​ബി​റ്റാ​റ്റ് സ്കൂ​ളു​ക​ളാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ജ്‌​മാ​ൻ, ഹാ​ബി​റ്റാ​റ്റ് അ​ൽ ജ​ർ​ഫ്, ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ അ​ൽ​ത്ത​ല അ​ജ്‌​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ബോം​ബെ ഐ.​ഐ.​ടി​യി​ലെ പ്ര​ശ​സ്ത പ​ണ്ഡി​ത​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​രാം​കു​മാ​ർ രാ​ജേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഓ​ക്സ്‌​ഫ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​സോ​ൾ​ട്ട​ൻ മോ​ൾ​നാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സ​ൻ​റേ​ഷ​ൻ, വി​ഷ്വ​ൽ കോ​ഡി​ങ്, ഗെ​യിം​മു​ക​ൾ, വെ​ബ്സൈ​റ്റ്, വെ​ബ് മൊ​ബൈ​ൽ ആ​പ്, എ.​ഐ, റോ​ബോ​ട്ടി​ക്‌​സ്, ഡോ​ക്യു​മെൻറ​റി, ഫി​ലിം, പ്രോ​ഗ്രാ​മി​ങ്​ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു. 266 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ർ​ശ​ന​ത്തി​ൽ 180 പ്രോ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പ​ഠ​ന​സ​ഹാ​യി, സൈ​ബ​ർ കി​ഡ്സ് ലേ​ർ​ണി​ങ്​ പോ​ർ​ട്ട​ൽ, എ​ൻ​വ​യ​ൺ​മെൻറ് റോ​ബോ​ട്ട്, ഡോ​ഡ്‌​ജ​ർ ഗെ​യിം, കൊ​റോ​ണ കി​ല്ലി​ങ്​ ഗെ​യിം, സ്മാ​ർ​ട്ട് വി​ൻ​ഡോ ക്ലീ​നി​ങ് സി​സ്​​റ്റം ലോ​ട്ട് പ്രോ​ജ​ക്ട് തു​ട​ങ്ങി​യ​വ സ​മ്മാ​ന​ത്തി​ന​ർ​ഹ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളെ ഫ​ല​പ്ര​ദ​വും ഉ​ത്ത​ര​വാ​ദി​ത്ത​വു​മു​ള്ള ഡി​ജി​റ്റ​ൽ പൗ​ര​ന്മാ​രാ​യി വാ​ർ​ത്തെ​ടു​ക്ക​ണം എ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്ന്​ ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ളു​ക​ളു​ടെ അ​ക്കാ​ദ​മി​ക്​ സി.​ഇ.​ഒ ആ​ദി​ൽ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഹാ​ബി​റ്റാ​റ്റ്​ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ സാ​ക്ക​ർ അ​ൽ നു​ഐ​മി, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഹാ​ബി​റ്റാ​റ്റ് സ്​​കൂ​ളു​ക​ളു​ടെ സാ​ങ്കേ​തി​ക പ​ങ്കാ​ളി​യും സൈ​ബ​ർ സ്ക്വ​യ​റി​െൻറ വി​ക​സി​താ​വും 'ബാ​ബ്റ്റെ'​യു​ടെ സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ൻ.​പി, ഹാ​ബി​റ്റാ​റ്റ് സ്കൂ​ളു​ക​ളു​ടെ അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഡീ​ൻ വ​സീം യൂ​സ​ഫ്, ഖു​റ​ത്ത് ഉ​ൽ ഐ​ൻ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ), ബാ​ല റെ​ഡ്ഡി (ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ അ​ൽ ജ​ർ​ഫ്, അ​ജ്മാ​ൻ), മ​റി​യം നി​സാ​ർ (ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ അ​ൽ​ത​ല, അ​ജ്മാ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.