എം.ഇ.എസ് അസ്മാബി കോളജ് അലുമ്നി 20ാം വാർഷികാഘോഷം ഡോ. ഗൾഫാർ പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ഇന്ത്യയിൽ നിർണായക ശക്തിയാകാനാണ് മുസ്ലിംകളടക്കം പിന്നാക്കവിഭാഗങ്ങൾ ശ്രമിക്കേണ്ടതെന്ന് പ്രവാസി വ്യവസായി ഡോ. ഗൾഫാർ പി. മുഹമ്മദലി.
ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടനയുടെ 20ാം വാർഷികാഘോഷം ‘അസ്മാനിയ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
20 കോടിയിലേറെ വരുന്ന പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ സാധ്യതകൾ തിരിച്ചറിയണമെന്നും നിക്ഷേപത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൂർവവിദ്യാർഥികളായ എം.ഇ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്തീൻ, ഡി.എസ്.എൽ ഷിപ്പിങ് കമ്പനി സ്ഥാപകൻ അഹമ്മദ് ഷബീർ, സംസ്ഥാന പുരസ്കാരം നേടിയ തിരക്കഥാകൃത്ത് പി.എസ്. റഫീക്, പൂർവ വിദ്യാർഥികളായ റഫീക്, റൗമി, സ്റ്റാർ സിംഗർ ഫെയിം ജാസിം മുഹമ്മദ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇരുപതിൻ നിറവിൽ’ എന്ന സുവനീർ എം.ഇ.എസ് ജനറൽ സെക്രട്ടറി കെ.കെ കുഞ്ഞുമൊയ്തീൻ, എം.ഇ.എസ് അലുമ്നി സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. സുമേധൻ എന്നിവർ പ്രകാശനം ചെയ്തു. നസീറുദ്ദീൻ (ഒമാൻ), നസീർ അലി (യു.കെ) എന്നിവർ ആദ്യ കോപ്പി സ്വീകരിച്ചു.
യു.എ.ഇയിലെ വ്യവസായിക മേഖലകളിൽ സജീവമായ അസ്മാബി കോളജ് പൂർവവിദ്യാർഥികളായ വി.എ. ഹസൻ, വി.ഐ. സലിം, പി.ബി. അബ്ദുൽ ജബ്ബാർ, വി.കെ. ഷംസുദ്ദീൻ, അക്കാഫ് ഭാരവാഹികളായ മുഖ്യരക്ഷാധികാരി ഐസക് പട്ടാണിപറമ്പിൽ, പ്രസിഡന്റ് ഡോ. ചാൾസ് പോൾ, എം.ഇ.എസ് അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ. നജീബ് തുടങ്ങിയവർ സംസാരിച്ചു. എയിംസ് ചെയർമാൻ കരീം വെങ്കിടങ്ങ്, സെക്രട്ടറി ഷാഫി, എം.സി. ജലീൽ, ഡോ. കാസിം, ഡോ. മജീദ്, എം.ഇ.എസ് യു.എ.ഇ പ്രസിഡന്റ്, സി.കെ. മജീദ്, അലുമ്നി ട്രഷറർ ആരിഷ് അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അലുമ്നി പ്രസിഡന്റ് അഡ്വ. ബക്കർ അലി അധ്യക്ഷതവഹിച്ചു. സിറാജ് കൊല്ലത്തുവീട്ടിൽ സ്വാഗതവും ഇസ്ഹാക് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.