കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഡെറിൻ, സുജിത് സഖ്യം വിജയികളായി. വിനീഷ്, മിഥുൻ സഖ്യം രണ്ടാം സ്ഥാനവും ഫസലുർ റഹ്മാൻ, നജിർ ബുഹാരി സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്റർനാഷനൽ റഫറി ഷാനിൽ അബ്ദുൽ റഹിം മുഖ്യാതിഥിയായി പങ്കെടുത്ത സമ്മാന ദാന ചടങ്ങിൽ വിജയികൾക്ക് കാഷ് അവാർഡും, ട്രോഫിയും, മെഡലുകളും വിതരണം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, അൽ ഹിലാൽ പ്രതിനിധി അനസ്, സർവാൻ ഫൈബർ ഗ്ലാസ് മാനേജർ വിജോ, കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് , അസി. ട്രഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീവ് ആയൂർ, നവാസ് ജലാലുദ്ദീൻ, മനോജ് ജമാൽ, നിഹാസ് എന്നിവർ സന്നിഹിതരായിരുന്നു.
ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർമാരായ വി.എം പ്രമോദ്, അജിത് ബാബു , ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ വിനീത്, വിഷ്ണു, റാഫി, എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ജോയ്, വിനോദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.