താജുദ്ദീൻ
ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. എറിയാട് കടപ്പൂര് പൊയിലിങ്ങൽ ഹൗസിൽ താജുദ്ദീനാണ് (55) മരിച്ചത്. 20 വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം അൽതവാർ ഈഗിൾ ലൈൻ ഡോക്യുമെന്‍റ് ക്ലിയറിങ് സർവിസ് ജീവനക്കാരനാണ്.
നേരത്തേ അഞ്ച് വർഷത്തോളം ഒമാനിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ബദറുന്നിസ. മക്കൾ: തൻസീഹ് (അധ്യാപകൻ), ഖദീജ അസ്‌ലഹ (ആറാംക്ലാസ് വിദ്യാർഥി). മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.