ദു​ബൈ കെ.​എം.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ക​ലാ​പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘാ​ട​ക​രോ​ടൊ​പ്പം

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ലാ​വേ​ദി​യൊ​രു​ക്കി കെ.​എം.​സി.​സി വ​നി​ത വി​ങ്

ദു​ബൈ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ ക​ലാ​വേ​ദി​യൊ​രു​ക്കി ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ്. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​വും സ്വാ​ത​ന്ത്ര്യ​സ​മ​ര പ​ശ്ചാ​ത്ത​ല​ത്തി​ലെ ക​ലാ​പ്ര​ക​ട​ന​വും സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ച്​ കു​ട്ടി​ക​ൾ ന​ട​ത്തി​യ വേ​ഷ​പ്ര​ക​ട​ന​വു​മാ​ണ്​ അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഉ​ത്തം​ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് വ​നി​ത വി​ങ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ റാ​ബി​യ സ​ത്താ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​റീ​ന ഇ​സ്മാ​യി​ൽ, നേ​താ​ക്ക​ളാ​യ മും​താ​സ് യാ​ഹു​മോ​ൻ, റാ​ബി​യി ബ​ഷീ​ർ, സു​ഹ​റാ​ബി മ​നാ​ഫ്, ത​സ്നീം ഹാ​ഷിം, ന​ഫീ​സ​ത്ത്, ലൈ​ല ക​ല്ലാ​ട്ട്, റ​സീ​ന റ​ഷീ​ദ്, ലൈ​ല ക​ബീ​ർ, റ​ഫീ​ന അ​ഹ​മ്മ​ദ്, ഷ​ഹ​ർ​ബാ​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - KMCC Vanitha Wing sets up art platform for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.