കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പുസ്തക ചർച്ച നാളെ

ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സാഹിത്യ സംഗമത്തിന്‍റെ ഭാഗമായി പ്രവാസി എഴുത്തുകാരനായ മുഹമ്മദ്‌ ഹനീഫ് തളിക്കുളത്തിന്‍റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്‍റെ ചർച്ച സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകിട്ട്​ നാലു മണിക്ക് ദുബൈ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടി ദുബൈ കെ.എംസി.സി ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. മുഹമ്മദ്‌ വെട്ടുകാട് പുസ്തക പരിചയം നടത്തും. മുരളി മാഷ് വയനാനുഭവം പങ്കുവെക്കും. ബഷീർ

തിക്കോടി ചർച്ച അവതരിപ്പിക്കും. മാധ്യമ സാഹിത്യ പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും.

Tags:    
News Summary - KMCC Thrissur District Committee Book Discussion Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.