യു.എ.ഇ നാഷനൽ ഡേ എക്സലൻസ് അവാർഡ് അൽമദീന ഗ്രൂപ് ചെയർമാൻ അബ്ദുല്ല
പൊയിലിന് സമ്മാനിക്കുന്നു
ദുബൈ: യു.എ.ഇയുടേത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയാണെന്ന് ദുബൈ താമസകുടിയേറ്റ വിഭാഗം ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇയുടെ 54 ാമത് ദേശീയ ദിനാഘോഷം ‘ഈദുൽ ഇത്തിഹാദ് ഫെസ്റ്റിൽ’ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമായി യു.എ.ഇ മാറിയിരിക്കുന്നു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും നേതൃത്വത്തിൽ ശോഭനമായ ഭാവിയിലേക്ക് രാജ്യവും ജനങ്ങളും കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് വർണാഭമായ ഘോഷയാത്രയും പരേഡും സല്യൂട്ട് സ്വീകരിക്കലും നടന്നു. കുതിരകളും അലങ്കരിച്ച വാഹനവും റാലിക്ക് അകമ്പടിയായി. ദഫ്, കോൽക്കളി, ഒപ്പന, മാർഗംകളി, ബാൻഡ്മേളം, കളരിപ്പയറ്റ് തുടങ്ങി നിരവധി കലാരൂപങ്ങളും അവതരിപ്പിച്ചു. മലപ്പുറം ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും തൃശൂർ മൂന്നാം സ്ഥാനവും നേടി.
ദുബൈ കെ.എം.സി.സി ഏർപ്പെടുത്തിയ യു.എ.ഇ നാഷനൽ ഡേ എക്സലൻസ് അവാർഡ് അൽമദീന ഗ്രൂപ് ചെയർമാൻ അബ്ദുല്ല പൊയിൽ, കോൺഫിഡന്റ് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സി.ജെ എന്നിവർക്ക് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി കൈമാറി.
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള ഏക വനിതാ മലയാളിയായി തെരഞ്ഞെടുക്കപ്പെട്ട ഷഫീന യൂസുഫലിക്ക് ദുബൈ കെ.എം.സി.സി ഏർപ്പെടുത്തിയ അവാർഡും അദ്ദേഹം സമ്മാനിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ് ചെയർമാൻ ഡോ.കെ.പി. ഹുസൈൻ, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, ടി.പി അഷറഫലി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി യഹ്യ തളങ്കര സ്വാഗതവും ട്രഷറർ പി.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു. സി.ഡി.എ ബോർഡ് ഡയറക്ടർ റാഷിദ് അസ്ലം ബിൻ മുഹ്യിദ്ദീൻ, സംസ്ഥാന ഭാരവാഹികളായ ഇസ്മയിൽ ഏറാമല, കെ.പി.എ സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മയിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, എൻ.കെ ഇബ്രാഹിം, സമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.