ഷാർജ കെ.എം.സി.സി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തവർ
ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഷാർജ കെ.എം.സി.സി ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചു. കണ്ണൂർ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് സ്വാഗതവും സെയ്ദു മുഹമ്മദ് നന്ദിയും പറഞ്ഞു. അബ്ദുല്ല മലശ്ശേരി, അബ്ദുറഹ്മാൻ മാസ്റ്റർ, കബീർ ചാന്നാങ്കര, സക്കീർ കുമ്പള, ബഷീർ ഇരിക്കൂർ, മജീദ് കാഞ്ഞിരക്കോൽ എന്നിവർ സംസാരിച്ചു.
ഫിറ്റ്നസ് ചലഞ്ചിൽ അമ്പതോളം പേർ പങ്കെടുത്തു. ഇൻറർനാഷനൽ ട്രെയിനർ അനിൽകുമാർ മോഡറേറ്ററായിരുന്നു. ആരോഗ്യ അവബോധ ക്ലാസുകളും ഉണ്ടായിരുന്നു. ഡോ. മുഹമ്മദ് ഫൂലൈൽ, ഡോ. നസീം ഫാത്തിമ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫിറ്റ്നസ് ചലഞ്ചിൽ ഹംസ പാലപ്പെട്ടി ഒന്നാം സ്ഥാനവും ശറഫുദ്ദീൻ പെരുന്തല്ലൂർ രണ്ടാം സ്ഥാനവും മുജീബ് റഹ്മാൻ പാലത്തിങ്ങൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷാഹുൽ ഹമീദ്, സൈനുൽ ആബിദീൻ എന്നിവർ മികച്ച പ്രകടനം നടത്തി. ഫർഷാദ് ഒതുക്കുങ്ങൽ, സമീർ ഇരുമ്പൻ, റിയാസ് നടക്കൽ, സുബൈർ പള്ളിക്കാൽ, നാസർ കല്ലിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.