അബൂദബി ഏറനാട് മണ്ഡലം കെ.എം.സി.സിയുടെ സ്നേഹോപഹാരം സുമയ്യ പൊന്നാങ്കടവന് യു.എ.ഇ കെ.എം.സി.സി വനിത ചെയർപേഴ്സൻ വഹീദ ടീച്ചർ നൽകുന്നു
അബൂദബി: ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമവും പ്രവർത്തക കൺവെൻഷനും അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹിദായത്തുല്ല ഉദ്ഘാടനം ചെയ്തു. ചാലിയാർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുമയ്യ പൊന്നാങ്കടവനെ ആദരിച്ചു. കെ.എം.സി.സി അബൂദബി സ്റ്റേറ്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി റഷീദലി മമ്പാട്, യു.എ.ഇ കെ.എം.സി.സി വനിത ചെയർപേഴ്സൻ വഹീദ ടീച്ചർ, മണ്ഡലം ഭാരവാഹികളായ ശിഹാബ് കിഴിശ്ശേരി, അബ്ദുറഹ്മാൻ കുനിയിൽ, യൂസുഫ് പൊന്നാങ്കടവൻ, ഹബീബ് റഹ്മാൻ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.