ദുബൈ കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷത്തിന്റെ സ്വാഗതസംഘം മീഡിയ വിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദുൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി. പരിപാടിയുടെ വിജയത്തിനായി പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളും നവ സമൂഹ മാധ്യമങ്ങളും വൈവിധ്യമായ രീതികളിൽ ഉപയോഗപ്പെടുത്തി മീഡിയ രംഗം സജീവമാക്കാൻ ചെയർമാൻ മുഹമ്മദ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഏറാമല, കൺവീനർ ഹംസ തൊട്ടി എന്നിവർ പരിപാടികൾ വിശദീകരിച്ചു. കെ.ടി അബ്ദുൽ ഗഫൂർ, മുജീബ് കോട്ടക്കൽ, ടി.എം.എ സിദ്ദീഖ്, നബീൽ നാരങ്ങോളി, പി.ഡി നൂറുദ്ദീൻ, മുനീർ ബെരിക്ക, ഉനൈസ് മട്ടന്നൂർ, ശാദുലി ബത്തേരി, അനസ് വട്ടംകുളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനര്‍ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സ്വാഗതവും അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.