ദുബൈ: ഫസ്സ ഫാൽക്കൺസ് റേസിങ് കപ്പിന്റെ (തിൽവ) രണ്ടാം പതിപ്പ് ജനുവരി 12ന് ദുബൈയിലെ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിലെ ലഹ്ബാബ് ട്രാക്കിൽ ആരംഭിക്കും. ദുബൈ സെക്കൻഡ് ഡെപ്യൂട്ടി ഭരണാധികാരിയും ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫാൽക്കൺറി സ്പോർട്സ് ആൻഡ് റേസിങിന്റെ പ്രസിഡന്റും യു.എ.ഇ ഫാൽക്കൺസ് ഫെഡറേഷൻ പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് മൽസരം ഒരുക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ആദ്യ പതിപ്പ് വിപുലമായ പങ്കാളിത്തം, നൂതന സാങ്കേതിക നിലവാരം, ഫാൽക്കണർമാരുടെ സമർപ്പണവും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുന്ന മത്സര ഫലങ്ങൾ എന്നിവയാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫാൽക്കൺറി റേസിങിന് നൽകുന്ന പിന്തുണയെ മാനിച്ചാണ് ഫസ്സ ഫാൽക്കൺസ് റേസിങ് കപ്പ് രൂപീകരിച്ചത്. പബ്ലിക് കാറ്റഗറി (ഓണേഴ്‌സ് - ഓപ്പൺ) മത്സരങ്ങൾ ജനുവരി 12ന് നടക്കും. ശെഖ് കാറ്റഗറി മത്സരങ്ങൾ ജനുവരി 17ന് ആറ് റൗണ്ടുകളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.