കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്സ് കമ്യൂണിറ്റി കുടുംബ സംഗമത്തിൽ പ്രമുഖരെ ആദരിച്ചപ്പോൾ
ദുബൈ: കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്സ് കമ്യൂണിറ്റിയുടെ (കെ.ഇ.സി) കുടുംബസംഗമം ‘പ്രവാസിതീരം 2024’ നവംബർ 17ന് ദുബൈയിൽ നടന്നു. റാസൽ ഖൈമ ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് ചെയർമാൻ മേജർ ആരിഫ് ഇബ്രാഹീം അൽ ഹറാങ്കി പരിപാടിയിൽ മുഖ്യാതിഥിയായി.
മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ നാസർ, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ നാസർ മുസ്തഫ സ്വാഗതം പറഞ്ഞു. കെ.ഇ.സി പ്രസിഡന്റ് നിബു സലാം, സെക്രട്ടറി ആരിഫ് കട്ടുപാറ, കമ്മിറ്റി അംഗങ്ങളായ അഹ്സിൻ അസിസ്, അനീഷ് ഹനീഫ, മുഹമ്മദ് ഷാ, സാജസ് കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതത്തിൽ 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച കാഞ്ഞിരപ്പള്ളി സ്വദേശികളെയും ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും കുട്ടികൾക്കായി ചിത്രരചനയും കായികമത്സരങ്ങളും അരങ്ങേറി. സംഘാടക സമിതി അംഗങ്ങളായ മുനീർ, ജവാദ് കൊല്ലക്കാൻ, റിൻസിൻ, ഷാജി മുഹമ്മദ്, നിയാസ്, സാബു, അലിംഷ, അസിം, നിസ്സാം, ആഷിഖ്, അർഷാദ്, താനൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.