ദുബൈ: കല്യാണ്‍ ജ്വല്ലേഴ്സിെൻറ സ്വര്‍ണാഭരണം വ്യാജമാണെന്ന് പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്ക്കെതിെര സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബൈ പോലീസിന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നൽകി.സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തെക്കുറിച്ച് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഒരാള്‍കുറ്റം സമ്മതിച്ചു. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച പോസ്റ്റിൽ കല്യാണ്‍ ഷോറൂമുകള്‍ സീല്‍ചെയ്‌തെന്നും ഉടമയെ അറസ്റ്റ്‌ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. ഔദ്യോഗിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകൾ മുഖേന വ്യാജ വാർത്ത നിഷേധിച്ച കല്യാണ്‍ ജ്വല്ലേഴ്സ് എൽ.എൽ.സി ദുബൈ പോലീസിന് പരാതി നൽകുകയായിരുന്നു.
സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേയുള്ള ഇത്തരം നടപടികള്‍ ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സൂക്ഷ്മതയോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തെ അഭിനന്ദിക്കുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് ബോധ്യപ്പെടുത്താൻ ഇതുപകരിക്കും. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ്.
ചിലർ നടത്തുന്ന വ്യാജ പ്രചാരണം ബ്രാന്ഡിെൻറ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. കമ്പനിയുമായി ചേര്‍ന്നുനില്‍ക്കുന്നവരെ ഇത് വൈകാരികമായി ബാധിക്കും. യുഎഇയിലെ നിയമസംവിധാനവും ദുബൈ പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിന് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് സമാനമായി കല്ല്യാണ്‍ ജ്വല്ലേഴ്സിെൻറ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.