ദുബൈ: മധ്യപൂർവദേശത്തെയും ഇന്ത്യയിലെയും പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് ഷാർജയിലും അബൂദബിയിലും പുതിയ ഷോറൂമുകൾ തുറന്നു. കല്യാൺ ജ്വല്ലേഴ്സിെൻറ ബ്രാൻഡ് അംബ ാസഡർമാരും ജനപ്രിയ താരങ്ങളുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരാണ് ഉദ്ഘാടനം നി ർവഹിച്ചത്.
ഷാർജ സഫാരി മാളിലും അബൂദബിയിലെ വ്യവസായ കേന്ദ്രമായ മുസഫയിലുമാണ് ആഡംബരപൂർണമായ പുതിയ ഷോറൂമുകൾ. ഇതോടെ കല്യാൺ ജ്വേല്ലഴ്സിന് ആഗോളതലത്തിൽ 141 ഷോറൂമുകളായി.
കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ സന്നിഹിതരായിരുന്നു. കല്യാണിെൻറ മൂന്നാമത്തെ ഷോറൂം മുതൽ സഹകരിക്കുന്നതാണെന്നും 141 ഷോറൂമായത് അതിസന്തോഷകരമാണെന്നും പ്രഭു പറഞ്ഞു.
കല്യാൺ ജ്വല്ലേഴ്സ് ഉപയോക്താക്കൾക്കായി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ സവിശേഷ വിവാഹാഭരണ ശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, പരമ്പരാഗത ഹാൻഡ്േമഡ് ആഭരണങ്ങളായ മുദ്ര, ടെംബിൾ ജ്വല്ലറി ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹത്തിന് അണിയാനുള്ള ഡയമണ്ട് ആഭരണശേഖരമായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ്സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.