ദുബൈ: ജി.സി.സിയിലെയും ഇന്ത്യയിലെയും മുൻനിര ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവല േഴ്സ് ഉപയോക്താക്കൾക്കായി വമ്പൻ സമ്മർ ഓഫറുകൾ അവതരിപ്പിക്കുന്നു. കല്യാൺ ജൂവലേ ഴ്സിൽ നിന്ന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ പ്രത്യേകമായ ഇളവ്, ഇരുപത് ശതമാനം വരെകാഷ്ബാക്ക,് ഡയമണ്ട് ആഭരണങ്ങൾക്ക് ജനപ്രിയമായ വൺ പ്ലസ് ത്രീ ഓഫർ എന്നിവയാണ് മെഗാ സമ്മർ ഓഫറിെൻറ പ്രത്യേകത.
ഓഗസ്റ്റ് 19 വരെ കല്യാൺ ജൂവലേഴ്സിെൻറ യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും മെഗാ സമ്മർ ഓഫർ ലഭ്യമാണ്. ഓഫർ കാലയളവിൽ നിത്യവും ഉപയോഗിക്കുന്നതിനുള്ള സ്വർണചെയിനുകൾ, വളകൾ എന്നിവയ്ക്ക് മൂന്ന് മുതൽ എട്ട് ദിർഹം വരെ മാത്രമേ പണിക്കൂലി ഈടാക്കൂ. അൺകട്ട്, പോൾക്കി, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ പർച്ചേസിന് അനുസൃതമായി ഇരുപത് ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. ഒരു ഡയമണ്ട് ആഭരണംവാങ്ങുമ്പോൾ മൂന്ന് പീസ്ഡയമണ്ട് ആഭരണങ്ങൾ സൗജന്യമായി ലഭിക്കുന്ന ഏറെ ജനപ്രിയമായ വൺ പ്ലസ് ത്രീ ഓഫറും ഇതോടൊപ്പം അവതരിപ്പിക്കുന്നു.
എത്ര കുറഞ്ഞ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കും വൺ പ്ലസ് ത്രീ ഓഫർ സ്വന്തമാക്കാമെന്ന് കല്യാൺ ജൂവലേഴ്സ്ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഒന്നിലധികംഓഫറുകളുള്ള ഈ പ്രചാരണപരിപാടി നാട്ടിലേയ്ക്ക് വേനൽ അവധിക്ക് പോകുന്നവർക്കുംവിവാഹാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുന്നവർക്കും പ്രയോജനപ്പെടുത്താനുമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.