കല്യാൺ ജൂവലേഴ്സ്​ മീനാ ബസാർ ഷോറൂം ഉദ്​ഘാടനം 26ന്​

ദുബൈ:  പ്രമുഖ ആഭരണനിർമ്മാതാക്കളായ കല്യാൺ ജൂവലേഴ്സി​​​െൻറ  യു.എ.ഇയിലെ  18–ാമത് ഷോറൂം  ദുബൈ ബുർദുബൈ മീന ബസാറിൽ 26ന്​ തുറക്കും. സൂക്ക് അൽ കബീർ സ്​ട്രീറ്റിലെ സൽമ ബിന്ത് റാഷിദ് അൽ സാൽ ബിൽഡിംഗിലെ പുതിയ ഷോറൂം   ബോളിവുഡ് നായകൻ ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്യും. കല്യാൺ ജൂവലേഴ്സ്​ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ സന്നിഹിതരായിരിക്കും. 

കല്യാൺ ജൂവലേഴ്സിന് ഏറെ േപ്രാത്സാഹനം നൽകുന്ന വിപണിയാണിതെന്ന്  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പറഞ്ഞു.  
കല്യാണി​​​െൻറ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാൻഡായ മുഹൂർത്തി​​​െൻറ എക്സ്​ക്ലൂസീവ് ഷോറൂമാണിത്​.  വിവാഹവധുക്കൾക്കായി ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്ന്​  പ്രത്യേകം തെരഞ്ഞെടുത്ത ആഭരണങ്ങളാണിവിടെ ലഭ്യമാവുക.  

ജനപ്രിയ ബ്രാൻഡുകളിലൊന്നായ വേധ ഉത്സവശേഖരം, അറബി ആഭരണശേഖരമായ അമീര,  ആൻറിക് ആഭരണ  ശേഖരമായ മുദ്ര, ഡയമണ്ട് ആഭരണനിരയായ സിയാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ,  ഹെരിറ്റേജ് ആഭരണങ്ങളായ നിമാഹ്, അൺകട്ട് ഡയമണ്ടുകൾ അടങ്ങിയ അനോഖി, സവിശേഷ ഡയമണ്ട് ആഭരണങ്ങളായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്താര, ദിവസവും അണിയാൻ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ്​ സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയുടെ വൈവിധ്യമാർന്ന ആഭരണങ്ങൾ പുതിയ ഷോറൂമിൽ ലഭ്യമാണ്.

സൗജന്യസമ്മാനങ്ങളും 25 മേഴ്സിഡസ്​ ബെൻസ്​ കാറുകൾ നേടാനുള്ള അവസരവും   ഉപയോകതാക്കൾക്ക് ലഭിക്കും.1993ൽ ആരംഭിച്ച കല്യാൺ ജൂവലേഴ്സ്​  ഇന്ന് വരുമാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡാണ്.  നിലവിൽ പടിഞ്ഞാറൻ ഏഷ്യയിലും ഇന്ത്യയിലുമായി 121 ഷോറൂമുകളാണുള്ളത്. ഇതിൽ 31 എണ്ണം ഗൾഫ്​ മേഖലയിലാണ്​. 

Tags:    
News Summary - kalyan jwellers-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.