എക്സ്പോ നഗരിയിലേക്ക് സർവിസിന് തയാറാക്കിയ ബസുകൾ
ദുബൈ: എക്സ്പോ 2020ദുബൈ നഗരിയെ ജീവസ്സുറ്റതാക്കാൻ ഒരുങ്ങുകയാണ് രാത്രികാല പ്രകാശോത്സവം. എക്സ്പോയിലെ കെട്ടിടങ്ങളിലും പവിലിയനുകളിലും നിറഞ്ഞുനിൽക്കുന്ന അത്ഭുതപ്പെടുത്തുന്ന പ്രകാശവിസ്മയ പ്രകടനത്തിന് 'കലിഡോസ്കോപ്'എന്നാണ് പേരുവിളിച്ചിരിക്കുന്നത്. മേളയുടെ ആദ്യാവസാനം എല്ലാ രാത്രികളിലും ലൈറ്റ് ഫെസ്റ്റിവൽ അരങ്ങേറും. ആർകിടെക്ച്വൽ മേഖലയിലെ ലോകത്തെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളാണ് ഇത് രൂപകൽപന ചെയ്യുന്നത്. ആസിഫ് ഖാൻ, ഫോസ്റ്റർ+പാർട്ണേഴ്സ്, ഗ്രിംഷോ, ഹോപ്കിൻസ് ആർകിടെക്സ് തുടങ്ങിയ പ്രഗല്ഭരാണ് പ്രകാശ ശിൽപങ്ങൾ രൂപകൽപന ചെയ്യുന്നത്. ഫോട്ടോഗ്രഫി, ലൈറ്റ് ആൻഡ് വിഷ്വൽ ആർട്ട് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാകും പ്രദർശനം. എക്സ്പോയിലെ വിവിധ സംരംഭങ്ങളുമായും വിനോദപരിപാടികളുമായും ബന്ധപ്പെടുത്തിയാകും 'കലിഡോസ്കോപ്'ഒരുക്കുക. ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെടുത്തിയും പ്രദർശനങ്ങളുണ്ടാകും. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡ്സാണ് പ്രകാശോത്സവത്തിലേക്ക് ആവശ്യമായ മിക്ക ചിത്രങ്ങൾ നൽകുക. എക്സ്പോയുടെ തീമുകളായ അവസരം, ചലനം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് തിരഞ്ഞെടുക്കുക. 2011ൽ ശൈഖ് ഹംദാൻ ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡ്സ് ആരംഭിച്ച ശേഷം ലഭിച്ച ഫോട്ടോകളിൽനിന്ന് മികച്ചതാണ് ഇതിനായി ഉപയോഗെപ്പടുത്തുക. കഴിഞ്ഞ 18മാസത്തിലെ പരിശ്രമം വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും മികച്ച പ്രദർശനം നടത്താനാവുമെന്ന് എക്സ്പോ ഇവൻറ്സ് ആൻഡ് എൻറർടെയിൻമെൻറ് വൈസ് പ്രസിഡൻറ് ഗ്രാൻഡ് റീഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവസരം, ചലനം, സുസ്ഥിരത എന്നീ എക്സ്പോയുടെ ആശയങ്ങൾ മുൽകാലത്തേക്കാൾ നിലവിൽ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
എമിറേറ്റുകളിൽനിന്ന് ബസ് സർവിസ്
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് എക്സ്പോ നഗരിയിലെത്താൻ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ബസ് സർവിസ് ഏർപ്പെടുത്തും. അബൂദബി, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽനിന്ന് 70ബസുകൾ എല്ലാദിവസവും 193 സർവിസുകൾ വീതം നടത്തും. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ സർവിസുകളും നടത്തും. കുറഞ്ഞ െചലവിലും കൂടുതൽ എളുപ്പത്തിലും എക്സ്പോ വേദിയിലെത്താൻ വിപുലമായ ക്രമീകരണം നടത്തിയതായി ആർ.ടി.എ ചെയർമാൻ മത്വാർ അൽ തായർ അറിയിച്ചു.
ലോഫ്ലോർ ഹൈടെക് ബസുകളാണ് എക്സ്പോ സർവിസുകൾ നടത്തുക. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക സീറ്റുകളും വൈഫൈ, യു.എസ്.ബി ചാർജിങ് സംവിധാനവും ഉണ്ടാകും. എക്സ്പോ നഗരിയിലേക്ക് മെട്രോ സർവിസും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.