കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് നടത്തിയ ഓണാഘോഷം
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് ‘ഓണനിലാവ് 2024’ എന്ന പേരിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സീതാറാം യെച്ചൂരി, എം.എം. ലോറൻസ്, കവിയൂർ പൊന്നമ്മ എന്നിവരുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.
വാദ്യഘോഷങ്ങളും കേരളീയ കലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. തുടർന്ന് ശിങ്കാരിമേളം, തിരുവാതിരക്കളി, സംഘഗാനം, കോൽക്കളി, നൃത്ത നൃത്യങ്ങൾ, ഗാനമേള തുടങ്ങിയവ ഓണാഘോഷ വേദിയിൽ അരങ്ങേറി. ശ്രീവിദ്യ ടീച്ചറുടെ പരിശീലനത്തിൽ സാൻസിയ ശേഖർ, ആർദ്ര രാജേഷ്, രുദ്രപ്രസാദ് എന്നീ വിദ്യാർഥിനികൾ കൈരളി വേദിയിൽ നൃത്ത അരങ്ങേറ്റം കുറിച്ചു. സ്വാഗതസംഘം ചെയർമാൻ ഉസ്മാൻ മങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കൈരളി രക്ഷാധികാരി സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് ജോ.സെക്രട്ടറി നമിത പ്രമോദ് സ്വാഗതവും യൂനിറ്റ് പ്രസിഡന്റ് പ്രദീപ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ പ്രസിഡന്റ് നസറുദ്ദീൻ, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, സ്വാഗതസംഘം ജനറൽ കൺവീനറും യൂനിറ്റ് കൾചറൽ കൺവീനറുമായ വിഷ്ണു അജയ്, ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
കൈരളി മലയാളം മിഷൻ പഠനകേന്ദ്രത്തിൽനിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ രുദ്രപ്രസാദിനെ വേദിയിൽ ഉപഹാരം നൽകി ആദരിച്ചു.
സെൻട്രൽ കമ്മിറ്റി ജോ.സെക്രട്ടറി വിൽസൺ പട്ടാഴി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ലെനിൻ ജി. കുഴിവേലി, ഉമ്മർ ചോലയ്ക്കൽ, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ അജിത്ത്, മുഹമ്മദ് നിഷാൻ, അബ്ദുൽ ഹഖ്, ഹരിഹരൻ, ടിറ്റോ, രജീഷ്, ജുനൈസ്, സുധീഷ്, മുഹമ്മദ്, ഇഗ്നേഷ്യസ് പെരേര, പ്രമോദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.