അബൂദബി: വികസനമെത്താത്ത ജുബൈൽ െഎലൻഡിൽ 500 കോടി ദിർഹത്തിെൻറ മെഗാ പദ്ധതി നടപ്പാക്കുന്നു. ആറ് ഗ്രാമങ്ങളും 6000 പേർക്ക് താമസിക്കാവുന്ന വീടുകളുമാണ് െഎലൻഡിൽ അബൂദബി നിർമിക്കുന്നത്. അബൂദബി െഎലൻഡിെൻറ കിഴക്കുഭാഗത്താണ് ജുബൈൽ സ്ഥിതിചെയ്യുന്നത്. 800 വീടുകൾ, ഹോട്ടൽ ബീച്ച് ക്ലബ്, സ്കൂളുകൾ, സൂപ്പർ മാർക്കറ്റുകൾ, റെസ്റ്റാറൻറുകൾ തുടങ്ങിയവ നിർമിച്ച് െഎലൻഡിെന നഗരേകന്ദ്രമാക്കുമെന്ന് നിർമാണ ചുമതലയുള്ള ജുബൈൽ െഎലൻഡ് നിക്ഷേപ കമ്പനി അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം 2021 ആദ്യ പാദത്തിൽ പൂർത്തിയാക്കും. 2022ഒാടെ പദ്ധതി സമ്പൂർണമായി നടപ്പാക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.