ജോയ് ആലുക്കാസിന്റെ സലാലയിലെ പുതിയ ഷോറൂം ഉദ്ഘാടന ചടങ്ങ്
ദുബൈ: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് സലാലയില്‍ പുതിയ ഷോറൂം തുറന്നു. ഇതോടെ ഒമാനില്‍ ജോയ് ആലുക്കാസിന് അഞ്ച് ഷോറൂമുകളായി. ജോയ് ആലുക്കാസ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ജോണ്‍ പോള്‍ ആലുക്കാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യാപാര ഡയറക്ടര്‍ മുബാറക് സയിദ് അല്‍ ഷാഹ്രി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഏജന്റ് ഡോ. കെ. സനാതനന് എന്നിവര്‍ മുഖ്യാതിഥികളായി. ഗള്‍ഫ് മേഖലയിലുള്‍പ്പെടെ ആഗോള ആഭരണ വ്യവസായരംഗത്ത് നിര്‍ണായക സാന്നിധ്യമുറപ്പിച്ച ജോയ് ആലുക്കാസിന് 12 രാജ്യങ്ങളിലായി 190ലധികം ഷോറൂമുകളാണുള്ളത്.
പ്രവാസിസമൂഹം ഏറെയുള്ള സലാലയിലെ ജ്വല്ലറി റീട്ടെയിൽ മേഖലക്ക് പുത്തന്‍ നിര്‍വചനം നല്കാനുതകുന്ന തരത്തില്‍, ആധുനികവും അതിവിശിഷ്ടവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഒമാനി ആഭരണ ഡിസൈന്‍ മുതല്‍ ഇന്റര്‍നാഷനല്‍ ആന്‍ഡ് ഇന്ത്യന്‍ പ്രഷ്യസ് ജ്വല്ലറിയുടെ വിപുലമായ കലക്ഷനാണ് ഷോറൂമിലുള്ളത്. ഉപഭോക്താക്കളുടെ ഓരോ പര്‍ച്ചേസിനും വിൽപനാനന്തര സേവനങ്ങള്‍ക്കും പുറമെ വിദഗ്ധരായ ജീവനക്കാരുടെ വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.