ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന ഫൗണ്ടേഷനൽ സ്പോർട്സ് ഡേ മുഖ്യാതിഥിയെ ആദരിക്കുന്നു
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ ഫൗണ്ടേഷനൽ സ്പോർട്സ് ഡേ ആഘോഷിച്ചു. ബാലവാടിക മുതൽ രണ്ടാംക്ലാസ് വരെയുള്ള 565 വിദ്യാർഥികൾ പങ്കെടുത്തു. ഇന്റർനാഷനൽ സ്കൂൾ സ്പെഷ്യലിസ്റ്റ് ഹജർ തലാൽ അൽ ഷയാദി മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മനേജ്മെന്റ് കമ്മിറ്റിപ്രസിഡന്റ് എം.ടി. മുസ്തഫ, എസ്.എം.സി അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, കോഓഡിനറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു. മാസ് ഡ്രിൽ, ഡാൻസ്, വിവിധ ട്രാക്ക് ഇനങ്ങളുടെ ഫൈനൽ എന്നിവ നടന്നു.
വിജയികൾക്ക് മുഖ്യാതിഥിയും വിശിഷ്ട വ്യക്തികളും മെഡലുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.