പ്രതീകാത്മക ചിത്രം

തെ​ക്ക​ൻ ശ​ര്‍ഖി​യ​യി​ല്‍ 80 കി​ലോ​യോ​ളം പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ചു

മ​സ്ക​ത്ത്: പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ള​ൽ പ​രി​ശോ​ധ​ന ശ​ക്തം. തെ​ക്ക​ൻ ശ​ര്‍ഖി​യ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ 35 ഭ​ക്ഷ്യ​വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​മ്പ​തി​ട​ങ്ങ​ളി​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പി​ഴ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​ണ്ടെ​ത്തി​യ 79.596 കി​ലോ​ഗ്രാം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

റ​മ​ദാ​ന്റെ ആ​ഗ​മ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സു​ൽ​ത്ത​നേ​റ്റി​ലെ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ ശാ​ല​ക​ൾ​ക്കു​പു​റ​മെ, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags:    
News Summary - 80 kg of spoiled food destroyed in the southeast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.