മ​സ്ക​ത്ത് അ​ൽ ഖു​റ​മി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഉ​ദ്ഘാ​ട​നം ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ബ് ഗാ​ലി​ബ് ബി​ൻ സെ​യ്ദ് മ​അ്മ​രി നി​ർ​വ​ഹി​ക്കു​ന്നു

ഖു​റ​മി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന് ലു​ലു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യി മ​സ്ക​ത്ത് അ​ൽ ഖു​റ​മി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. ഒ​മാ​നി​ലെ 33ാമ​ത്തെ സ്റ്റോ​റാ​ണ് അ​ൽ ഖു​റ​മി​ലേ​ത്. ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ നി​ക്ഷേ​പ​ക പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഖാ​ലി​ബ് ഗാ​ലി​ബ് ബി​ൻ സെ​യ്ദ് മ​അ്മ​രി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

33,700 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക. ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ് ബേ​ക്ക​റി, മ​ത്സ്യം-​ഇ​റ​ച്ചി ലൈ​വ് കൗ​ണ്ട​റു​ക​ൾ അ​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന ഫാ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഹോം ​അ​പ്ല​യ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച ശേ​ഖ​ര​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഷോ​പ്പി​ങ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ സെ​ൽ ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ൾ, മി​ക​ച്ച പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​മാ​നി​ൽ റീ​ട്ടെ​യ്ൽ സേ​വ​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നും, പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നൊ​പ്പം മി​ക​ച്ച തൊ​ഴി​ല​വ​സ​രം കൂ​ടി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു. ഒ​മാ​നി​ൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ലു​ലു​വി​നു​ള്ള​തെ​ന്നും, ഭ​ക്ഷ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​മ​ട​ക്കം ആ​റ് പു​തി​യ പ്രോ​ജ​ക്ടു​ക​ൾ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലു​ലു​വി​ന്റെ പ​ദ്ധ​തി​ക​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​ന്ന സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ലു​ലു ഒ​മാ​ൻ ഡ​യ​റ​ക്ട​ർ ഷ​ബീ​ർ കെ.​എ, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ, ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹോ​ൾ​ഡി​ങ്ങ്സ് ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് റാം ​തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Lulu opens new hypermarket in Khorram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.