സ​ലാ​ല സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്ട്രീ​റ്റ് റോ​ഡ് 

സ​ലാ​ല സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

സ​ലാ​ല: ദോ​ഫാ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് സ​ലാ​ല സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്ട്രീ​റ്റി​ൽ 15 ദി​വ​സ​ത്തേ​ക്ക് വാ​ഹ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം ഏ​ർ​​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍വ​രും. ഫെ​ബ്രു​വ​രി 27വ​രെ നി​യ​ന്ത്ര​ണം തു​ട​രും.

പു​തി​യ ക്ര​മീ​ക​ര​ണ​പ്ര​കാ​രം, കി​ഴ​ക്കു​ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ബ്ദു​ല്ല അ​ല്‍ തു​ഹാ​മി പ​ള്ളി​ക്കു​ശേ​ഷം നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഡൈ​വേ​ർ​ഷ​ൻ മാ​ർ​ഗം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​നി​ന്ന് ദ​ഹാ​രി​സ് മേ​ഖ​ല​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ക്ക് അ​ല്‍ ഹു​സ്ന്‍ റൗ​ണ്ട് എ​ബൗ​ട്ടി​ന് ശേ​ഷ​മു​ള്ള റോ​ഡു​വ​ഴി ക​ട​ല്‍ത്തീ​ര​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് യാ​ത്ര തു​ട​രാം. യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സൂ​ച​ന​ഫ​ല​ക​ങ്ങ​ളും മാ​ര്‍ഗ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ല്‍ എ​ല്ലാ വാ​ഹ​ന​യാ​ത്രി​ക​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്ന ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി അ​നു​സ​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Tags:    
News Summary - Traffic control on Sultan Qaboos Street in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.