അ​തി​ജീ​വ​ന​ത്തി​ന്റെ 27 വ​ർ​ഷം;പ​രാ​ധീ​ന​ത​ക​ളൊ​ഴി​യാ​തെ സു​ൽ​ഫ​ത്ത് മ​ട​ങ്ങി

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന

സു​ൽ​ഫ​ത്തി​ന് പ്ര​വാ​സി വെ​ഫെ​യ​ർ നേ​താ​ക്ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​സ്ക​ത്ത്: അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ൽ 27 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​നൊ​ടു​വി​ൽ പ​രാ​ധീ​ന​ത​ക​ൾ മാ​ത്രം ബാ​ക്കി​യാ​യി സു​ൽ​ഫ​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. കൊ​ച്ചി തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​യ 65കാ​രി​യാ​യ സു​ൽ​ഫ​ത്താ​ണ് മ​സ്ക​ത്തി​ൽ​നി​ന്ന് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​യ​ത്. വീ​ട്ടി​ലെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ കാ​ര​ണ​മാ​ണ് സു​ൽ​ഫ​ത്ത് ഒ​മാ​നി​ലേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. മ​സ്ക​ത്തി​ലെ​ത്തി വി​വി​ധ വീ​ടു​ക​ളി​ൽ ജോ​ലി​ക്കാ​രി​യാ​യി.

റൂ​വി ഹൈ ​സ്ട്രീ​റ്റി​ലെ ഒ​രു ഫ്ലാ​റ്റി​ലു​ണ്ടാ​യ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സം​ഭ​വ​ത്തി​ൽ സു​ൽ​ഫ​ത്ത് കാ​ട്ടി​യ ധൈ​ര്യം ഇ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ർ​ക്കു​ന്നു. അ​ബ​ദ്ധ​ത്തി​ൽ ഗ്യാ​സ് സ്റ്റൗ ​ഓ​ഫാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഫ്ലാ​റ്റ് മു​ഴു​വ​ൻ പു​ക നി​റ​ഞ്ഞ​പ്പോ​ൾ, സു​ൽ​ഫ​ത്ത് ധൈ​ര്യ​ത്തോ​ടെ അ​ക​ത്ത് ക​ട​ന്ന് ഗ്യാ​സ് ഓ​ഫാ​ക്കി വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളോ​ളം പ​ല​യി​ട​ത്താ​യി വീ​ട്ടു​പ​ണി​ക​ൾ ചെ​യ​തെ​ങ്കി​ലും പ്രാ​യ​മാ​യ​തോ​ടെ ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ അ​ല​ട്ടാ​ൻ തു​ട​ങ്ങി. ഇ​​തോ​ടെ വീ​ടു​ക​ളി​ൽ പ​ണി​ക്ക് പോ​വു​ന്ന​ത് നി​ർ​ത്തി, മ​ല​യാ​ളി​ക​ൾ​ക്കാ​യി ചെ​റി​യ തോ​തി​ൽ മെ​സ്സ് ന​ട​ത്തി. അ​തും കൊ​ണ്ടു ന​ട​ക്കാ​ൻ ആ​രോ​ഗ്യം അ​നു​വ​ദി​ക്കാ​താ​യ​തോ​ടെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​യി​രു​ന്നു മാ​താ​വി​ന്റെ മ​ര​ണം.

പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ടു​ന്ന സു​ൽ​ഫ​ത്തി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രം ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര പ്ര​സി​ഡ​ൻ്റ് സി. ​നൗ​ഷാ​ദ് സു​ൽ​ഫ​ത്തി​ന് ഉ​പ​ഹാ​രം ന​ൽ​കി. മ​സ്ക​ത്ത് മേ​ഖ​ല പ്ര​സി​ഡ​ൻ്റ് ഷ​ജീ​ർ ജ​ബ്ബാ​ർ, ടീം ​വെ​ൽ​ഫെ​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ പി.​കെ. നൗ​ഷാ​ദ്, മേ​ഖ​ല നേ​താ​ക്ക​ളാ​യ യാ​സി​ർ അ​റ​ഫാ​ത്ത്, ഫൈ​സ​ൽ വി.​പി, റ​സീ​ന ഷ​ജീ​ർ, റൂ​വി പ്ര​സി​ഡ​ൻ്റ് നാ​സ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ൽ​ഫ​ത്തി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര പ്ര​സി​ഡ​ൻ്റ് സി. ​നൗ​ഷാ​ദ് അ​റി​യി​ച്ചു. സു​ൽ​ഫ​ത്തി​ന്റെ അ​നു​ഭ​വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - 27 years of survival; Sulfat returns unscathed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.