സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും നോ​ർ​ക്ക അം​ഗ​ത്വ ക്യാ​മ്പും നാ​ളെ

മ​സ്‌​ക​ത്ത്: ഒ​മാ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ബ​ദ​ർ അ​ൽ സ​മാ ഹോ​സ്പി​റ്റ​ൽ, ലു​ലു ഗ്രൂ​പ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ ക്യാ​മ്പും ​വെ​ള്ളി​യാ​ഴ്ച റൂ​വി​യി​ലെ ലു​ലു മാ​ളി​ൽ ന​ട​ക്കും.

ഉ​ച്ച​ക്ക് 1.30 മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഭാ​രാ​വ​ഹി​ക​ൾ അ​റി​യി​ച്ചു. ക്യാ​മ്പു​ക​ൾ​ക്ക് പു​റ​മെ, പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ പ്രാ​ഥ​മി​ക ജീ​വ​ൻ ര​ക്ഷ പ​രി​ശീ​ല​ന ക്ലാ​സ്, നോ​മ്പു​കാ​ല ഭ​ക്ഷ​ണ​ക്ര​മം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ‘സം​ഗീ​ത ധ്വ​നി’ ഗ്രൂ​പ്പി​ന്റെ ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​ന്റ​ലി​സം ഷോ ​എ​ന്നി​വ​യും ന​ട​ക്കും.

ക്യാ​മ്പി​ൽ മൂ​ന്ന് സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും വി​വി​ധ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്ക​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Free medical camp and NORKA membership camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.