ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ഫുഡ് എസ്റ്റാബ്ലിഷ്മെൻറ് ഓപറേറ്ററുടെ ഉത്തരവാദിത്തമാണ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും മാനേജ്മെൻറാണ് നിരീക്ഷിച്ച് ഉറപ്പാക്കേണ്ടത്. ഇതിനായി മാനേജ്മെൻറ് പേഴ്സൻ ഇൻ ചാർജിനെ (പി.ഐ.സി) ചുമതലപ്പെടുത്തണം. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും മുഴുവൻ സമയവും കുറഞ്ഞത് ഒരാളെങ്കിലും ചുമതലയിലുണ്ടായിരിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
പി.ഐ.സിയെ നിയമിക്കുമ്പോൾ
24 മണിക്കൂർ തുറക്കുന്ന സ്ഥാപനമാണെങ്കിൽ ഓരോ ഷിഫ്റ്റിലും പി.ഐ.സി ഉണ്ടായിരിക്കണം.
സുരക്ഷയെ സ്വാധീനിക്കുന്ന എല്ലാ പ്രവർത്തനങ്ങളും സജീവമായി മേൽനോട്ടം വഹിക്കുക എന്നത് ഇയാളുടെ ഉത്തരവാദിത്തമാണ്.
ഭക്ഷ്യസുരക്ഷ നിയമങ്ങളെയും തത്ത്വങ്ങളെയും സമ്പ്രദായങ്ങളെയുംകുറിച്ച് അറിവുണ്ടായിരിക്കണം.
ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷ വകുപ്പിെൻറ അംഗീകൃത ട്രെയിനിങ് കമ്പനികളിൽനിന്ന് പരിശീലനവും അംഗീകാരവും ലഭിക്കണം.
പി.ഐ.സിയുടെ ജോലി കരാർ അവസാനിക്കുമ്പോൾ സ്ഥാപനങ്ങൾക്ക് 30 ദിവസം വരെ പുതിയ പി.ഐ.സിയെ നിയോഗിക്കാൻ സമയം എടുക്കാം.
നിർദിഷ്ട പി.ഐ.സി അംഗീകൃത ട്രെയിനിങ് സ്ഥാപനങ്ങളിൽ ചെന്ന് ട്രെയിനിങ് എടുത്ത് സർട്ടിഫൈ ആകുന്നതിന് 45 ദിവസം വരെ എടുക്കാം.
പരിശീലനത്തിനുമുമ്പ് ഫുഡ് വാച്ച് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും അംഗീകൃത ഉപയോക്താവാകുകയും ചെയ്യണം.
പി.ഐ.സിക്ക് ദുബൈ മുനിസിപ്പാലിറ്റി ഓൺലൈൻ സേവനങ്ങൾക്കായി നൽകുന്ന ഫുഡ്വാച്ച് വിവരങ്ങളും യൂസർ നെയിമും പാസ്വേഡും മറ്റാരുമായും പങ്കിടരുത്.
ഫുഡ്വാച്ചിൽ രേഖപ്പെടുത്തണം
കീടനിയന്ത്രണം, ജീവനക്കാരുടെ അസുഖം, ഭക്ഷണ ഡെലിവറിയുമായി ബന്ധപ്പെട്ട പ്രശ്നം, ഭക്ഷണം വിതരണം ചെയ്യുന്ന വാഹനവുമാായി ബന്ധപ്പെട്ട വിഷയങ്ങൾ.
പി.ഐ.സിയുടെ ഉത്തരവാദിത്തങ്ങൾ
സ്ഥാപനത്തിൽ എല്ലാവരും ഭക്ഷ്യസുരക്ഷ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഭക്ഷണത്തിെൻറ ഉൽപാദനം, വിൽപന, വിതരണം എന്നീ സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
സ്‌ഥാപനത്തിൽ പതിവായി പരിശോധന നടത്തണം
അപകടസാധ്യത കണ്ടെത്തുകയും പരിഹരിക്കുകയും തിരുത്തൽ നടപടി എടുക്കുകയും ചെയ്യണം.
ജീവനക്കാർ ജോലി ആരംഭിക്കുംമുമ്പ് ഉചിതമായ ഭക്ഷ്യസുരക്ഷ പരിശീലനവും ജോലിസംബന്ധമായ പരിശീലനവും നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
പരിശീലനം ലഭിച്ച ജീവനക്കാർ കഴിവുള്ളവരും ആവശ്യാനുസരണം ചുമതലകൾ നിർവഹിക്കുന്നവരുമാണ് എന്ന് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.