ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഐ.എസ്.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. അംഗങ്ങള്‍ക്ക് പുറമെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും സംരംഭകരും സംബന്ധിച്ചു. മത സാമൂഹിക സാംസ്കാരിക ഭേദമന്യേ സംഘടിപ്പിച്ച ഇഫ്താർ സംഗമം മാനവ സൗഹൃദത്തിന്റെ വേദിയായി. ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. അഡ്വൈസർ മുഹമ്മദ് നാസിറുദ്ദീൻ, കമ്മിറ്റി ഭാരവാഹികളായ പ്രദീപ് കുമാർ, ജോജി മണ്ഡപത്തിൽ, വി.എസ് സുഭാഷ്, വി.എം സിറാജ്, സന്തോഷ് കെ. മത്തായി, ഒളകര അബ്ദുൽ മനാഫ്, സുഭഗൻ തങ്കപ്പൻ, അഡ്വ. മുഹമ്മദലി, പ്രസാദ് ചിൽമു, അജിത് കുമാർ ഗോപിനാഥ്, ചിഞ്ചു ലാസർ, അനീഷ് ആന്റണി, ഇസ്ഹാഖ് പാലായി, അശോക് മോഹൻദാസ് മുൽചന്ദാനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.