ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ നടത്തിയ ഇന്റർ സ്കൂൾ ടാലന്റ് മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ
ഖോർഫക്കാൻ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ നടത്തിയ ഇന്റർ സ്കൂൾ ടാലന്റ് മത്സരത്തിൽ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. നാല് വേദികളിലായി മുപ്പതോളം മത്സരയിനങ്ങളിൽ വടക്കൻ എമിറേറ്റുകളിലെ ആറോളം സ്കൂളുകളിലെ കലാപ്രതിഭകൾ മാറ്റുരച്ചു. കിഡ്സ്, സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ് എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ ഖോർഫക്കാൻ, മോഡേൺ ഇന്ത്യൻ സ്കൂൾ ദിബ്ബ, സെന്റ് മേരീസ് കാത്തലിക് സ്കൂൾ ഫുജൈറ, റോയൽ പ്രൈവറ്റ് സ്കൂൾ ഫുജൈറ, എമിനൻസ് സ്കൂൾ ഫുജൈറ, ഇന്ത്യൻ സ്കൂൾ ഫുജൈറ എന്നീ സ്കൂളുകളിലെ എണ്ണൂറോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ പ്രസിഡന്റ് വിനോയ് ഫിലിപ്പ്, സെക്രട്ടറി ജോബിൻ വർഗീസ്, പ്രോഗ്രാം കൺവീനർ മൊയ്ദു, രക്ഷാധികാരി സ്റ്റാൻലി ജോൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ മാനേജർ ബോബി മാത്യൂസ്, വൈസ് പ്രിൻസിപ്പൽ ഡഗ്ളസ് ജോസഫ്, അഡ്മിൻ മാനേജർ അലൻ ബോബി എന്നിവർ ഏറ്റുവാങ്ങി. സീനി ജമാൽ ,ബിജു പിള്ള, കുര്യൻ, പ്രിമസ് പോൾ, ബിജു വർഗീസ്,ഫസീഹ്, രോഹിത്, ഖലീൽ, സുകുമാരൻ, ഗോപിക എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.