ശിഹാബ് തങ്ങൾ അൽ ഹാദി (പ്രസിഡന്റ്), ഇ.എം. മുഹമ്മദ്
കുഞ്ഞി (ജനറൽ സെക്രട്ടറി), ഹാരിസ് കല്ലട്ര (ട്രഷറർ)
അബൂദബി: അബൂദബി മേൽപറമ്പ് ജമാഅത്ത് കമ്മിറ്റിയുടെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുന്ന ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും അബൂദബിയിൽ നടന്നു.
പുതിയ ഭാരവാഹികളായി ശിഹാബ് തങ്ങൾ അൽ ഹാദി (പ്രസിഡന്റ്), ഇ.എം മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), ഹാരിസ് കല്ലട്ര (ട്രഷറർ), മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, കെ.ആർ. അഷ്റഫ്, സിബി അബൂബക്കർ (വൈ.പ്രസിഡന്റുമാർ), റാസിക്, ഷബീർ, നസീർ മേൽപറമ്പ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി ഇ.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശിഹാബ് തങ്ങൾ അൽ ഹാദി അധ്യക്ഷത വഹിച്ചു. ഷാർജ മേൽപറമ്പ് ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ നിയാസ് ചേടിക്കമ്പനി മുഖ്യാതിഥിയായി. അബൂബക്കർ സി.ബി ഉദ്ഘാടനം നിർവഹിച്ചു. ഹാരിസ് കല്ലട്ര കണക്കവതരിപ്പിച്ചു. മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, റാസിക്, നസീർ കട്ടക്കാൽ, അഷ്റഫ് കെ.ആർ, നസീർ മേൽപറമ്പ്, ശംസീർ, ഷബീർ, ജുനൈദ്, റഊഫ്, ശരീഫ് ചന്ദ്രഗിരി, സഹീർ, റയീസ് എന്നിവർ സംസാരിച്ചു. ഹാരിസ് കല്ലട്ര നന്ദിയും പറഞ്ഞു. നിയാസ് ചേടിക്കമ്പനി റിട്ടേണിങ് ഓഫിസറായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.