ദു​ബൈ​യി​ലെ റ​മ​ദാ​ൻ സൂ​ഖി​ലേ​ക്കൊ​ഴു​കി​ സ​ന്ദ​ർ​ശ​ക​ർ

ദു​ബൈ: ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ റ​മ​ദാ​ൻ സൂ​ഖി​ലേ​ക്കൊ​ഴു​കി സ​ന്ദ​ർ​ശ​ക​ർ. ദേ​ര ഗ്രാ​ൻ​ഡ്​ സൂ​ഖി​നോ​ട്​ ചേ​ർ​ന്ന്​ പ​ഴ​യ മു​നി​സി​പ്പാ​ലി​റ്റി സ്​​ട്രീ​റ്റി​ലാ​ണ്​ റ​മ​ദാ​ൻ സൂ​ഖ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സൂ​ഖി​ൽ ഇ​തു​വ​രെ 1.82 ദ​ശ​ല​ക്ഷം പേ​ർ സ​ന്ദ​ർ​ശി​ച്ചു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്​ 12.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ്​. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ളും​ ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ ഇ​ത്ത​വ​ണ സൂ​ഖി​ൽ എ​ത്തി​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

റെ​ക്കോ​ഡ്​ പ​ങ്കാ​ളി​ത്ത​മാ​ണ്​ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പൈ​തൃ​ക​മാ​യ ശൈ​ലി​ക​ളി​ൽ നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മി​ക​ച്ച അ​ന്ത​രീ​ക്ഷ​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളും സം​വേ​ദ​നാ​ത്​​മ​ക​മാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും കൊ​ണ്ട്​ കൂ​ടു​ത​ൽ സ​ജീ​വ​മാ​ണ്​ ഇ​ത്ത​വ​ണ​ത്തെ റ​മ​ദാ​ൻ സൂ​ഖ്.

സ​ന്ദ​ർ​ശ​ക​രു​​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ​ര​മ്പ​രാ​ഗ​ത സൂ​ഖ്​ ഉ​ട​മ​ക​ൾ, വ്യാ​പാ​രി​ക​ൾ, സം​രം​ഭ​ക​ർ, നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ വി​ൽ​പ​ന​യി​ൽ 35 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്​. പ​ര​മ്പ​രാ​ഗ​ത പ്ര​ക​ട​ന​ങ്ങ​ൾ, സം​വേ​ദ​നാ​ത്​​മ​ക​മാ​യ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​ക്കൊ​പ്പം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന കി​യോ​സ്കു​ക​ൾ എ​ന്നി​വ​യും ഇ​ത്ത​വ​ണ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​മ്യൂ​ണി​റ്റി സം​രം​ഭ​ങ്ങ​ളു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും വി​പ​ണി​യു​ടെ ആ​ക​ർ​ഷ​ണീ​യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

മെ​ഹ​ന്തി കോ​ർ​ണ​ർ, ഫേ​സ്​ പെ​യി​​ന്‍റി​ങ്, പ​മ്പ​രാ​ഗ​ത ജി​പ്സം വ​ർ​ക്ക്​​ഷോ​പ്പ്, പ്ലാ​ന്‍റി​ങ്​ വ​ർ​ക്​​ഷോ​പ്പ്, അ​റ​ബി​ക്​ കാ​ലി​ഗ്ര​ഫി സെ​ഷ​നു​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം എ​ന്നി​വ സൂ​ഖി​നെ ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​. എ​മി​റേ​റ്റി​ലെ ഏ​റ്റ​വും പ്ര​മു​ഖ വാ​ർ​ഷി​ക ക​മ്യൂ​ണി​റ്റി, പൈ​തൃ​ക പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ മാ​ർ​ക്ക​റ്റി​ന്‍റെ പ​ദ​വി ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ടും​ബ ഐ​ക്യം ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഇ​മാ​റാ​ത്തി​ക​ളു​ടെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ‘അ​ൽ വെ​ൽ​ഫ’ സീ​സ​ണും ഇ​തോ​ടൊ​പ്പം ചേ​ർ​ന്നു​വ​ന്ന​ത്​​ സ​ന്ദ​ർ​ശ​ക​രു​​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മാ​യി.

കു​ടും​ബ പ​ങ്കാ​ളി​ത്ത​വും സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ത്ത​രം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വി​നോ​ദ, സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ത്ത​ൻ ഉ​ണ​ർ​വേ​കാ​നും അ​തോ​ടൊ​പ്പം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യേ​കാ​നും ക​ഴി​യും. 

Tags:    
News Summary - Tourists flock to Dubai's Ramadan Souk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.