രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റ് രണ്ടാം സീസണിന്റെ ഭാഗമായി നടന്ന ചെസ്, കാരംസ് മത്സരത്തിൽ പങ്കെടുത്തവർ
ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷൻ സ്പോർട്സ് മീറ്റ് രണ്ടാം സീസണിന്റെ ഭാഗമായി ചെസ്, കാരംസ് മത്സരം സംഘടിപ്പിച്ചു. ചെസ് മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം അഭിനന്ദ്, വിജേഷ്, ശ്രീരാഗ് (എല്ലാവരും റെഡ് ആർമി) എന്നിവർ പങ്കിട്ടു. കാരംസ് മത്സരത്തിൽ ഒന്നാം സ്ഥാനം ഗ്രീൻ ഷാഡോസ് കരസ്ഥമാക്കി. വൈറ്റ് വാരിയേസിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം റെഡ് ആർമിയും നേടി.
ഷാർജ റൂവി ഹോട്ടലിൽ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം ഫിനാൻസ് കമ്മിറ്റി കൺവീനർ സജിത്ത് തണ്ണോട്ട് നിർവഹിച്ചു. കൺവീനർ പ്രിയേഷ് സ്വാഗതവും ചെയർമാൻ സുനിൽ വെങ്ങേച്ചെരി അധ്യക്ഷതയും വഹിച്ചു. രാജേന്ദ്രൻ മാക്കി ആശംസയും അനീഷ് വാണിയംപാറ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.