അബൂദബി: എമിറേറ്റിലെ അൽ മുസൂൺ മേഖലയിലുള്ള വെയർഹൗസിൽ തിങ്കളാഴ്ച രാവിലെ വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റിയും പൊലീസും സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സോഷ്യൽ മീഡിയ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദേശിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.