ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ വർഷത്തെ റമദാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 23 ലക്ഷം ദിർഹം വകയിരുത്തി. ലോകത്തിന്റെ വിവിധ കോണുകളിൽ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായി ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നതിനാണ് തുക പ്രധാനമായും വിനിയോഗിക്കുക.
യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലും മലേഷ്യ, സിംഗപ്പൂർ, യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലായി രണ്ടു ലക്ഷത്തിലധികം ഇഫ്താർ കിറ്റ് വിതരണം ചെയ്യും. വിവിധ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങൾ, എംബസികൾ, ജീവകാരുണ്യ സംഘടനകൾ, എൻ.ജി.ഒകൾ എന്നിവയുമായി സഹകരിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്.
മലബാർ ഗ്രൂപ്പിന്റെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഇ.എസ്.ജി പ്രവർത്തനങ്ങളുടെ സുപ്രധാന ഭാഗമാണ് റമദാൻ സംരംഭങ്ങൾ. യു.എ.ഇയിലെ സജ്ജ, സോനാപുർ, അജ്മാൻ, അബൂദബി, അൽ ഐൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തൊഴിലാളി ക്യാമ്പുകളിലും അർഹരായ വ്യക്തികൾക്കിടയിലും ഇഫ്താർ ഭക്ഷണ വിതരണം നടത്തും. കെ.എം.സി.സി, ജി.ഡി.ആർ.എഫ്.എ, ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
നമ്മൾ പ്രവർത്തിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊള്ളുമ്പോഴാണ് യഥാർഥ വിജയം നേടാൻ പറ്റുന്നതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.