കാ​ഫ് ദു​ബൈ സം​ഘ​ടി​പ്പി​ച്ച അ​ട്ട​പ്പാ​ടി മ​ധു അ​നു​സ്മ​ര​ണം

അ​ട്ട​പ്പാ​ടി മ​ധു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: കേ​ര​ളം നേ​ടി​യെ​ടു​ത്ത എ​ല്ലാ ന​വോ​ത്ഥാ​ന മൂ​ല്യ​ത്തെ​യും ത​ള്ളി​പ്പ​റ​യു​ന്ന​താ​ണ് ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ​ന്ന്​ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എ. ​റ​ശീ​ദു​ദ്ദീ​ൻ. കാ​ഫ് ദു​ബൈ സം​ഘ​ടി​പ്പി​ച്ച അ​ട്ട​പ്പാ​ടി മ​ധു അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ളി വെ​ച്ചു​പു​ല​ർ​ത്തി​യ പൊ​ള്ള​യാ​യ പ്ര​ബു​ദ്ധ​ത​യെ​യാ​ണ് ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ചോ​ദ്യം ചെ​യ്ത​തെ​ന്നും എ​ല്ലാ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യി​ലെ​യും ഇ​ര​ക​ൾ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ൽ പെ​ട്ട​താ​ണെ​ന്നും ക​വി​യും അ​ധ്യാ​പി​ക​യു​മാ​യ ഉ​ഷാ ഷി​നോ​ജ് പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ അ​സി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ. ​ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. ദി​നേ​ശ​ൻ സം​സാ​രി​ച്ചു. സി.​പി. അ​നി​ൽ​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Attappadi Madhu Memorial organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.