ര​മേ​ശ്​ ശു​ക്ല അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലെ സ​ദ​സ്സ്

ര​മേ​ശ്​ ശു​ക്ല അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യു​ടെ ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ക​ർ​ത്തി ശ്ര​ദ്ധേ​യ​നാ​യ ഇ​ന്ത്യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ര​മേ​ശ് ശു​ക്ല​യെ അ​നു​സ്മ​രി​ച്ച് ദു​ബൈ​യി​ലെ പൗ​ര​സ​മൂ​ഹം. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ന്ത്യ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കാ​നെ​ത്തി.

യു.​എ.​ഇ​യു​ടെ ച​രി​ത്രം, ര​മേ​ശ് ശു​ക്ല​യെ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ജീ​വ​ച​രി​ത്ര​വും ജി​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ നി​റ​ഞ്ഞു​നി​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​നു​സ്മ​ര​ണ ച​ട​ങ്ങ്. യു.​എ.​ഇ രൂ​പ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ പ​ക​ർ​ത്തി​യ ര​മേ​ശ് ശു​ക്ല ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​ന്റെ 87ാം വ​യ​സ്സി​ൽ വി​ട​പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ലും, കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​നും ര​മേ​ശ് ശു​ക്ല​യെ ഓ​ർ​ത്തെ​ടു​ത്തു. ഭാ​ര്യ താ​രു​ല​ത, മ​ക​ൻ നീ​ൽ ശു​ക്ല, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ramesh Shukla Memorial organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.