എൻറേയുടെ ക്രിയേറ്റിവ് ഡയറക്ടർ മുഹമ്മദ് നൗഷീർ ബ്രിട്ടീഷ് എം.പി. വീരേന്ദ്ര ശർമയിൽനിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങുന്നു
ദുബൈ: ബ്രിട്ടീഷ് പാർലമെന്റ് സന്ദർശനവേളയിൽ ഇന്റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) എൻറേ ഡിസൈൻസിനെ ആദരിച്ചു. എൻറേയുടെ ക്രിയേറ്റിവ് ഡയറക്ടർ മുഹമ്മദ് നൗഷീർ ബ്രിട്ടീഷ് എം.പി. വീരേന്ദ്ര ശർമയിൽനിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.
ഈ അംഗീകാരം എൻറേക്കും ഐ.പി.എക്കും ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് മുഹമ്മദ് നൗഷീർ പറഞ്ഞു. അസോസിയേഷന്റെ ആകർഷകമായ ലോഗോ സൃഷ്ടിച്ചുകൊണ്ട് ആരംഭിച്ച എൻറേയുടെ യാത്ര ഏറെ ശക്തമായ സഹകരണമായി തുടരുകയാണ്. തുടക്കം മുതൽ, അസോസിയേഷന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപുലമായ സേവനങ്ങൾ നൽകിക്കൊണ്ട് വിശ്വസ്ത പങ്കാളിയായി എൻറേ സ്ഥാനംപിടിച്ചു.
ഈ നേട്ടം, യു.എ.ഇയിലെ ഡിസൈനിങ് മേഖലയിൽ സർഗാത്മക ശക്തിയെന്ന നിലയിൽ എൻറേ ഡിസൈൻസിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വിവിധ പ്രമുഖ ലോകോത്തര ബ്രാൻഡുകളുടെ ക്രിയേറ്റീവ് ഏജൻസിയാണ് എൻറേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.