യു.എ.ഇ ഇന്ത്യയിൽ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു

അബൂദബി: ഇന്ത്യയിലെ വൻ പദ്ധതികളിലേക്ക്​ യു.എ.ഇ നിക്ഷേപം ആകർഷിക്കുന്നതിന്​ രൂപവത്​കരിച്ച ഇന്ത്യൻ സർക്കാറി​​​െൻറ നാഷനൽ ഇൻവെസ്​റ്റ്​മ​​െൻറ്​-ഇൻഫ്രസ്​ട്രക്​ചർ ഫണ്ടിലേക്ക്​ (എൻ.​െഎ.​െഎ.എഫ്​) ആദ്യ നിക്ഷേപമെത്തി. തുറമുഖങ്ങൾ, ടെർമിനലുകൾ, ഗതാഗതം, ലോജിസ്​റ്റിക്​സ്​ ബിസിനസ്​ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന്​ യു.എ.ഇയിലെ ഡി.പി വേൾഡുമായാണ്​ ധാരണയിലെത്തിയത്​്​. ഇൗ മേഖലകളിൽ വസ്​തു സ്വന്തമാക്കുന്നതിനും പദ്ധതി വികസനത്തിനും 300 കോടി യു.എസ്​ ഡോളറാണ്​ ഡി.പി വേൾഡ്​ നിക്ഷേപിക്കുന്നത്​. 2017 മേയിൽ ഒപ്പിട്ട ധാരണാപത്രത്തി​​​െൻറ അടിസ്​ഥാനത്തിലാണ്​ നിക്ഷേപം.

ഡി.പി വേൾഡുമായി ചേർന്ന്​ എൻ.​െഎ.​െഎ.എഫ്​ തുറമുഖ മേഖലയിലും ലോജിസ്​റ്റിക്​സ്​ ഇൻഫ്രാ സ്​ട്രക്​ചറിലും നിക്ഷേപം നടത്തുമെന്ന്​ ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വകുപ്പ്​ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗ്​ വ്യക്​തമാക്കി.

Tags:    
News Summary - investments-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.