ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് ഗ്രൂപ്പ്‌ യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്‍റിൽ ജേതാക്കളായ ടീം മദീന

ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് വോളി: ടീം മദീന ജേതാക്കൾ

ദുബൈ: ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് ഗ്രൂപ്പ്‌ യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് വോളിബാൾ ടൂർണമെന്‍റ്​ ഒക്ടോബർ 18,19 തിയ്യതികളിൽ ദുബൈ മുഹൈസിന ന്യൂ ടൗൺ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.

വിവിധരാജ്യങ്ങളിൽ നിന്നുള്ള എട്ട്​ ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇറാൻ താരങ്ങളെ അണിനിരത്തിയ ടീം മദീന നേരിട്ടുള്ള മൂന്ന്​ സെറ്റുകൾക്ക് കേലോ മാസ്റ്റേഴ്സ് ഇന്ത്യ ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.

കേലോ മാസ്റ്റേഴ്സും മാസ്റ്റേഴ്സ് മാഷേഴ്സും യാഥക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക്​ സമ്മാനങ്ങളും പരിതോഷങ്ങളും നൽകി. ഷഫീർ മതിലകം, ഷിജു കണ്ണൂർ, മുഹമ്മദ് സഗീർ, സുധീർ മാഞ്ഞാലി എന്നിവർ ടൂർമെന്‍റിന്​ നേതൃത്വം നൽകി.

Tags:    
News Summary - International Masters Volleyball: Team Medina wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.