അബൂദബി: അബൂദബിയിൽ നടന്ന ട്രൈയാസ് റോളർ സ്കേറ്റിങ് മാരത്തൺ മത്സരത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിങ് വിദ്യാർഥികളായ മുഹമ്മദ് അഫ്ഫാൻ അനൂഫ്, ഹംദ് അഫീൻ അനൂഫ് എന്നിവർ മികച്ച നേട്ടങ്ങൾ കൈവരിച്ചു. അണ്ടർ 14 വിഭാഗത്തിൽ നടന്ന അഞ്ച് കിലോമീറ്റർ മത്സരത്തിൽ എട്ടാം ക്ലാസുകാരനായ മുഹമ്മദ് അഫ്ഫാൻ അനൂഫ് മൂന്നാം സ്ഥാനം നേടി.
അണ്ടർ 12 വിഭാഗത്തിൽ നടന്ന മത്സരത്തിൽ മൂന്ന്, അഞ്ച് കിലോമീറ്റർ മത്സരത്തിലാണ് ഹംദ് അഫീൻ അനൂഫ് ഒന്നാം സ്ഥാനം നേടിയത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഹംദ് അഫീൻ അനൂഫ്. ഇരുവരും 2022 ആഗസ്റ്റ് മുതൽ ഷാർജയിലെ എ.ഒ.എസ് സ്കേറ്റിങ് അക്കാദമിയുടെ കീഴിലാണ് പരിശീലനം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.